അ​പൂ​ര്‍​വ ക​റ​ന്‍​സികളുടെ ശേ​ഖ​ര​വു​മാ​യി ജേ​ക്ക​ബ് മ​ത്താ​യി

കോ​​ട്ട​​യം: ആ​​ന​​യു​​ടെ ചി​​ത്രം ഉ​​ള്‍​ക്കൊ​​ള്ളു​​ന്ന 34 രാ​​ജ്യ​​ങ്ങ​​ളി​​ലെ 83 ക​​റ​​ന്‍​സി​​ക​​ളു​​ടെ പ്ര​​ദ​​ര്‍​ശ​​നം ഒ​​രു​​ക്കി ജേ​​ക്ക​​ബ് മ​​ത്താ​​യി.കോ​​ട്ട​​യം വൈ​​എം​​സി​​എ ഹാ​​ളി​​ല്‍ ന​​ട​​ത്തി​​യ ഏ​​ക​​ദി​​ന പ്ര​​ദ​​ര്‍​ശ​​ന​​ത്തി​​ലാ​​ണ് വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലെ ബാ​​ങ്ക് ക​​റ​​ന്‍​സി നോ​​ട്ടു​​ക​​ളി​​ല്‍ ആ​​ന മു​​ദ്ര​​ണം ചെ​​യ്യ​​പ്പെ​​ട്ടവ പ്ര​​ദ​​ര്‍​ശ​​ന​​ത്തി​​ന് എ​​ത്തി​​ച്ച​​ത്.

1962 ല്‍ പ​​ഴ​​യ നാ​​ണ​​യ​​ങ്ങ​​ളു​​ടെ ശേ​​ഖ​​ര​​ണം ആ​​രം​​ഭി​​ച്ച​​താ​​ണ് ജേ​​ക്ക​​ബ്. പി​​ന്നീ​​ട് ക​​റ​​ന്‍​സി നോ​​ട്ട്, പ്ര​​ത്യേ​​ക​​ത​​രം സ്റ്റാ​​മ്പു​​ക​​ള്‍ എ​​ന്നി​​വ​​യും കൂ​​ടി ശേ​​ഖ​​രി​​ക്കാ​​ന്‍ ആ​​രം​​ഭി​​ച്ചു. മൃ​​ഗ​​ങ്ങ​​ള്‍, പ​​ക്ഷി​​ക​​ള്‍, രാ​ഷ്‌​ട്രീ​​യ നേ​​താ​​ക്ക​​ള്‍ എ​​ന്നി​​വ​​രു​​ടെ ചി​​ത്ര​​ങ്ങ​​ള്‍ ആ​​ലേ​​ഖ​​നം ചെ​​യ്ത ക​​റ​​ന്‍​സി നോ​​ട്ടു​​ക​​ളും ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ശേ​​ഖ​​ര​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്നു.

സ​​ണ്ണീ​​സ് ക​​ള​​ക്‌​ഷ​​ന്‍​സ് എ​​ന്ന പേ​​രി​​ല്‍ സ്‌​​കൂ​​ളു​​ക​​ളി​​ല്‍ കു​​ട്ടി​​ക​​ള്‍​ക്കാ​​യി സ്റ്റാ​​മ്പ്, ക​​റ​​ന്‍​സി നോ​​ട്ടു​​ക​​ളു​​ടെ പ്ര​​ദ​​ര്‍​ശ​​ന​​വും ന​​ട​​ത്താ​​റു​​ണ്ട് ജേ​​ക്ക​​ബ് മ​​ത്താ​​യി, പ​​ത്ത​​നം​​തി​​ട്ട ഇ​​ര​​വി​​പേ​​രൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ ജേ​​ക്ക​​ബ് മ​​ത്താ​​യി എ​​ന്‍​ജി​​നി​​യ​​റാ​​യി​​രു​​ന്നു. റി​​ട്ട​​യ​​ര്‍​മെ​​ന്‍റ് ജീ​​വി​​ത​ത്തി​ൽ നോ​​ട്ടു​​ക​​ളു​​ടെ​​യും നാ​​ണ​​യ​​ങ്ങ​​ളു​​ടെ​​യും ലോ​​ക​​ത്ത് സ​​ജീ​​വ​​മാ​​ണ് ഇ​​ദ്ദേ​​ഹം.

Related posts

Leave a Comment