തിരുമ്പി വന്തിട്ടേ… വ​യ​ർ​ലെ​സ് യു​ഗം ക​ഴി​യു​ന്നു: സെ​ലി​ബ്രി​റ്റി​ക​ൾ​ക്കി​ട​യി​ൽ വീ​ണ്ടും ‘വ​യേ​ർ​ഡ് ’ ത​രം​ഗം

അ​ത്യാ​ധു​നി​ക ബ്ലൂ​ടൂ​ത്ത് ഇ​യ​ർ​ബ​ഡു​ക​ളെ​യും എ​യ​ർ​പോ​ഡ്സി​നെ​യും കൈ​വി​ട്ട് സി​നി​മാ-​സം​ഗീ​ത മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും കാ​യി​ക​താ​ര​ങ്ങ​ളും ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രും വീ​ണ്ടും പ​ഴ​യ വ​യ​റു​ള്ള ഹൈ​ഡ്ഫോ​ണു​ക​ളി​ലേ​ക്കു മ​ട​ങ്ങു​ന്നു. ഫാ​ഷ​ൻ ലോ​ക​ത്ത് പു​തി​യ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ‘​കോ​ർ​ഡ്’ തി​രി​ച്ചു​വ​ര​വ്.

ബെ​ല്ല ഹാ​ഡി​സ്, ലി​ല്ലി-​റോ​സ് ഡെ​പ്പ്, സോ​യി ക്രാ​വി​റ്റ്സ്, സെ​ൻ​ഡ​യ, ഹാ​രി സ്റ്റൈ​ൽ​സ്, എ​മ്മ വാ​ട്സ​ൺ, ഗാ​യി​ക ദു​വ ലി​പ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ വ​യ​റു​ള്ള ഹെ​ഡ്ഫോ​ണു​ക​ൾ ധ​രി​ച്ച് പൊ​തു​വേ​ദി​ക​ളി​ലെ​ത്തു​ന്ന​ത് ഇ​പ്പോ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ‘വ​യേ​ർ​ഡ് ഹെ​ഡ്ഫോ​ൺ ട്രെ​ൻ​ഡ് ’ എ​ന്ന പേ​രി​ൽ പു​തി​യൊ​രു ഫാ​ഷ​ൻ ച​ല​നം ത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വോ​ഗ് മാ​ഗ​സി​നി​ലെ ‘വാ​ട്സ് ഇ​ൻ ദി ​ബാ​ഗ് ’ സെ​ഷ​നു​ക​ളി​ൽ പ​ല പ്ര​മു​ഖ​താ​ര​ങ്ങ​ളും ത​ങ്ങ​ളു​ടെ ബാ​ഗി​ലെ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഘ​ട​ക​മാ​യി ഈ ​പ​ഴ​യ പ്ല​ഗ്-​ഇ​ൻ ഇ​യ​ർ​ഫോ​ണു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

‘വ​യ​ർ​ഡ് ഇ​റ്റ് ഗേ​ൾ’ (Wired it Girl) – പു​തി​യ ട്രെ​ൻ​ഡ്
ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ ഷെ​ൽ​ബി ഹ​ള്ളി​ന്‍റെ Wired it Girl എ​ന്ന പേ​ജ് ഈ ​മാ​റ്റ​ത്തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. വ​യ​റു​ള്ള ഹെ​ഡ്ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​മു​ഖ​രു​ടെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് 2021ൽ ​തു​ട​ങ്ങി​യ ഈ ​പേ​ജ് ഇ​ന്ന് ലോ​ക​മെ​ന്പാ​ടു​മു​ള്ള യു​വാ​ക്ക​ൾ​ക്ക് ഒ​രു സ്റ്റൈ​ൽ ഗൈ​ഡാ​യി മാ​റി​യി​രി​ക്കു​ന്നു. ഹെ​ഡ്ഫോ​ൺ കേ​ബി​ളു​ക​ൾ കേ​വ​ലം വ​യ​റു​ക​ള​ല്ല, മ​റി​ച്ച് ക​ഴു​ത്തി​ൽ അ​ണി​യു​ന്ന ഒ​രു ആ​ഭ​ര​ണം പോ​ലെ​യാ​ണെ​ന്നാ​ണ് പു​തി​യ ത​ല​മു​റ കാ​ണു​ന്ന​ത്.

അ​ത്‌​ല​റ്റു​ക​ൾ​ക്കും പ്രി​യം
സ്പോ​ർ​ട്സ് താ​ര​ങ്ങ​ൾ​ക്കി​ട​യി​ലും ഈ ​മാ​റ്റം പ്ര​ക​ട​മാ​ണ്. അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ തി​ക​ച്ചും പ്രാ​യോ​ഗി​ക​മാ​ണ്.

ന​ഷ്ട​പ്പെ​ടി​ല്ല: വ​ർ​ക്ക്ഔ​ട്ടി​നി​ട​യി​ൽ വ​യ​ർ​ലെ​സ് ഇ​യ​ർ​ബ​ഡു​ക​ൾ താ​ഴെ വീ​ണു​പോ​യാ​ൽ അ​വ ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​മാ​ണ്.

ചാ​ർ​ജിം​ഗ് ത​ല​വേ​ദ​ന​യി​ല്ല: ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ത്തി​നി​ട​യി​ൽ ചാ​ർ​ജ് തീ​രു​മെ​ന്ന പേ​ടി വേ​ണ്ട.‌
പെ​ട്ടെ​ന്നു​ള്ള ക​ണ​ക്ഷ​ൻ: ബ്ലൂ​ടൂ​ത്ത് പെ​യ​റിം​ഗ് പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ പാ​ട്ടു​ക​ൾ കേ​ട്ടു തു​ട​ങ്ങാം.

2008ൽ ​ബെ​യ്ജിം​ഗ് ഒ​ളിം​പി​ക്സി​നി​ടെ ലെ​ബ്രോ​ൺ ജ​യിം​സ് ‘ബീ​റ്റ്സ് ബൈ ​ഡ്രെ’ ഹെ​ഡ്ഫോ​ണു​ക​ൾ ക​ഴു​ത്തി​ൽ അ​ണി​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ബ്ലൂ​ടൂ​ത്ത് ഹെ​ഡ്ഫോ​ണു​ക​ൾ ഒ​രു ഫാ​ഷ​ൻ സ്റ്റേ​റ്റ്മെ​ന്‍റാ​യി മാ​റി​യ​ത്. എ​ന്നാ​ൽ, പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റം എ​ൻ​ബി​എ താ​ര​ങ്ങ​ളാ​യ സ്റ്റെ​ഫ് ക​റി, ആ​ന്ത​ണി എ​ഡ്വേ​ർ​ഡ്സ് തു​ട​ങ്ങി​യ​വ​ർ വ​യേ​ർ​ഡ് ഇ​യ​ർ​ഫോ​ണു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രി​ക്കു​ന്നു.

സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും
മു​ൻ അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും ഈ ​ട്രെ​ൻ​ഡി​ന് ആ​ക്കം കൂ​ട്ടി​യ​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു. ബ്ലൂ​ടൂ​ത്ത് സാ​ങ്കേ​തി​ക​വി​ദ്യ വ​ഴി​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ൾ ചോ​ർ​ത്താ​ൻ എ​ളു​പ്പ​മാ​ണെ​ന്നും, ദേ​ശീ​യ​സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ വ​യ​റു​ള്ള ഹെ​ഡ്ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സൈ​ബ​ർ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ള്ള സാ​ധാ​ര​ണ​ക്കാ​രും ഇ​പ്പോ​ൾ ഈ ​വ​ഴി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ്.

വി​പ​ണി​യി​ലെ മാ​റ്റം
ഫ്യൂ​ച്ച​ർ മാ​ർ​ക്ക​റ്റിം​ഗ് ഇ​ൻ​സൈ​റ്റി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2025ൽ ​ഹെ​ഡ്ഫോ​ൺ വി​പ​ണി​യു​ടെ 34 ശ​ത​മാ​ന​വും വ​യ​റു​ള്ള ഹെ​ഡ്ഫോ​ണു​ക​ൾ കൈ​ക്ക​ലാ​ക്കി. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഇ​ടി​ഞ്ഞു​കൊ​ണ്ടി​രു​ന്ന ഈ ​മേ​ഖ​ല​യി​ൽ വ​ൻ കു​തി​പ്പാ​ണ് ഇ​പ്പോ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. എം​പി3 പ്ലെ​യ​റു​ക​ൾ​ക്കും സി​ഡി പ്ലെ​യ​റു​ക​ൾ​ക്കു​മു​ള്ള ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ന്ന​തും ഇ​തി​ന്‍റെ സൂ​ച​ന​യാ​യി വി​ദ​ഗ്ധ​ർ ക​രു​തു​ന്നു.

Related posts

Leave a Comment