ഒ​രു ദി​വ​സം മൂ​ന്നു പ​രീ​ക്ഷ; കു​ട്ടി​ക​ളി​ൽ മാ​ന​സി​ക സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കും; വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​ന്മാ​റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

തൊ​ടു​പു​ഴ: ആ​റാം ക്ലാ​സു​കാ​ര്‍​ക്ക് ശ​നി​യാ​ഴ്ച മൂ​ന്നു പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​സാ​ധാ​ര​ണ പ​രീ​ക്ഷ​ണ​മാ​യി മാ​റു​മെ​ന്ന് ആ​ക്ഷേ​പം. രാ​വി​ലെ പ​ത്തു മു​ത​ല്‍ 12 വ​രെ​യാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മൂ​ന്നു പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​ത്.

എ​സ്ഇ​ആ​ര്‍​ടി ന​ട​ത്തു​ന്ന സാ​മൂ​ഹ്യ​ശാ​സ്ത്ര പ്ര​തി​ഭ പ​രി​പോ​ഷ​ണ പ​രി​പാ​ടി, ഗ​ണി​ത​ശാ​സ്ത്ര​പ്ര​തി​ഭ പ​രി​പോ​ഷ​ണ പ​രി​പാ​ടി എ​ന്നി​വ​യു​ടെ ഉ​പ​ജി​ല്ലാ​ത​ലം, സു​ഗ​മ ഹി​ന്ദി പ​രീ​ക്ഷ ജി​ല്ലാ​ത​ലം എ​ന്നി​വ​യാ​ണ് ന​ട​ക്കു​ന്ന​ത്. ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് സാ​മൂ​ഹ്യ​ശാ​സ്ത്ര പ്ര​തി​ഭാ പ​രി​പോ​ഷ​ണ പ​രി​പാ​ടി​യും ഗ​ണി​ത​ശാ​സ്ത്ര പ്ര​തി​ഭാ​ഷ​ണ പ​രി​പാ​ടി​യു​മു​ള്ള​ത്. സ്‌​കൂ​ള്‍​ത​ല​ത്തി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ണ്ടുപേ​ര്‍​ക്ക് വീ​ത​മാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം.

മൂ​ന്ന് പ​രീ​ക്ഷ​ക​ളും ഒ​ന്നി​ച്ചു വ​രു​ന്ന​തു​മൂ​ലം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ര​ണ്ടെ​ണ്ണം ഒ​ഴി​വാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് വ​രു​ന്ന​ത്. ഇ​ത് വി​ദ്യാ​ര്‍​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും മാ​ന​സി​കസം​ഘ​ര്‍​ഷം സൃ​ഷ്ടി​ക്കും. ഇ​ത്ത​രം പ്ര​ഹ​സ​ന​മാ​കു​ന്ന പ​രീ​ക്ഷ​യി​ല്‍നി​ന്ന് പൊ​തുവി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​ന്മാ​റ​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി​ന്‍ കെ.​ ക​ള​ത്തി​ക്കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജോ​യ് മാ​ത്യു, ജോ​ര്‍​ജ് ജേ​ക്ക​ബ്, വി.​കെ.​ ആ​റ്റ്‌​ലി, സു​നി​ല്‍ ടി.​ തോ​മ​സ്, ഷി​ന്‍റോ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment