പ്ര​ള​യ​ര​ഹി​ത കോ​ട്ട​യം: പ​ഴു​ക്കാ​നി​ല​ക്കാ​യ​ല്‍ തെ​ളി​ക്കാ​ന്‍ കി​ഫ്ബി ടെ​ണ്ട​ർ

കോ​ട്ട​യം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി 2017 മു​ത​ല്‍ കോ​ട്ട​യ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മീ​ന​ച്ചി​ലാ​ര്‍-മീ​ന​ന്ത​റ​യാ​ര്‍-​കൊ​ടൂ​രാ​ര്‍ പു​ന​ര്‍​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാഗമായി പ​ഴു​ക്കാ​നി​ല​ക്കാ​യ​ല്‍ തെ​ളി​ക്കു​ന്ന 103.72 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് കി​ഫ്ബി ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ എ​ഫ് ബ്ലോ​ക്ക്, തി​രു​വാ​ര്‍​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ജെ-​ബ്ലോ​ക്ക്, തി​രു​വാ​യ്ക്ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ചു​റ്റു​ബ​ണ്ടു​ക​ള്‍ നാ​ല് മീ​റ്റ​ര്‍ വീ​തി​യി​ല്‍ വി​ക​സി​പ്പി​ക്കാ​ന്‍ പ​ഴു​ക്കാ​നി​ല​ക്കാ​യ​ലി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി ഉ​പ​യോ​ഗി​ക്കും.

പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ മീ​ന​ച്ചി​ലാ​റിന്‍റെ​യും കൊ​ടൂ​രാ​റി​ന്‍റെ​യും പ​ത​ന​സ്ഥാ​ന​ത്ത് രൂ​പ​പ്പെ​ട്ട 1.62 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്താ​ര​മു​ള്ള തു​രു​ത്ത് മാ​റ്റാ​നാ​കും. ഇ​തോ​ടെ ന​ദി​ക​ളി​ലെ പ്ര​ള​യ​ജ​ലം വ​ള​രെ വേ​ഗം ഒ​ഴു​കി വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്രി​ക്കാ​നാ​കും.കി​ഫ്ബി​യു​ടെ ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ഡോ. ​തോ​മ​സ് ഐ​സ​ക് 2021ല്‍ ​ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. 2025 ന​വം​ബ​റി​ല്‍ കി​ഫ്ബി അ​ന്തി​മാ​നു​മ​തി ന​ല്‍​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി സാ​ങ്കേ​തി​ക അ​നു​മ​തി​യും നേ​ടി ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു. മൂ​ന്ന് പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ​യും ബ​ണ്ടു​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​നും വീ​തി കൂ​ട്ടി റോ​ഡ് നി​ര്‍​മി​ക്കാ​നും ക​ഴി​യു​ന്ന​തോ​ടെ കാ​യ​ലോ​ര​ത്ത് 17.5 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ടൂ​റി​സം റോ​ഡ് സാ​ധ്യ​മാ​കും. ഏ​റ്റ​വും കൂ​ടു​ത​ല്‍ നീ​ള​ത്തി​ല്‍ കാ​യ​ല്‍ അ​ഭി​മു​ഖ​മാ​യി തു​ട​ര്‍​ച്ച​യാ​യി റോ​ഡ് യാ​ത്ര ചെ​യ്യാ​വു​ന്ന ഇ​ട​മാ​യി ഇ​ത് മാ​റും.​ആ​മ്പ​ല്‍ വ​സ​ന്തം ടൂ​റി​സ​ത്തി​ന് പ​ദ്ധ​തി കു​തി​പ്പു​ന​ല്‍​കും.

കാ​യ​ല്‍ തെ​ളി​ക്കു​ന്ന​ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഗു​ണ​ക​ര​മാ​കും. മീ​ന​ച്ചി​ലാ​റ്റി​ല്‍ പ്ര​ള​യ​ജ​ലം ഉ​യ​രു​ന്ന 33 പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലു​മു​ള്ള ജ​ന​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി ഗു​ണ​ക​ര​മാ​കും.മു​ന്ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​യും ക​ര്‍​ഷ​ക​ര്‍ സൗ​ജ​ന്യ​മാ​യി ഭൂ​മി വി​ട്ടു​കൊ​ടു​ത്ത​തി​നാ​ലാ​ണു പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്. ഇ​തോ​ടെ കൃ​ഷി​യി​ട​ത്തി​ലേ​ക്കും തി​രി​ച്ചും വാ​ഹ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടും.

എ​ല്ലാ മോ​ട്ടോ​ര്‍ ത​റ​ക​ളും ന​വീ​ക​രി​ക്കാ​നും പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ക​മ്പ​നി​ക​ളു​ടെ സി​എ​സ്ആ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ദി​ക്ക​ര​യി​ലെ പ​ത​ന​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖാ​ര​ങ്ങ​ള്‍ തെ​ളി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം തി​രു​വാ​ര്‍​പ്പ് പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടി​ക്കാ​ട് ഭാ​ഗ​ത്ത് വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ന്നു. വി-​ഗാ​ര്‍​ഡും യം​ഗ് ഇ​ന്ത്യ എ​ന്ന പ​രി​സ്ഥി​തി സം​ഘ​ട​ന​യും തി​രു​വാ​ര്‍​പ്പ് പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്ന് ഏ​ഴ് ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. ക​രാ​റു​കാ​ര​ന് ക​മ്പ​നി നേ​രി​ട്ട് പ​ണം ന​ല്‍​കു​ക​യാ​ണ്.‍

Related posts

Leave a Comment