ഓൺ‌ലൈൻ‌ തട്ടിപ്പ്; വൈക്കം സ്വദേശിയുടെ 35 ലക്ഷം കവർന്ന മഹാരാഷ്‌ട്രക്കാരൻ പിടിയിൽ

വൈ​ക്കം:​ ഷെ​യ​ർ ട്രേ​ഡിം​ഗ് ക​മ്പ​നി​യി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ ലാ​ഭം കിട്ടുമെന്നു വി​ശ്വ​സി​പ്പി​ച്ച് വൈ​ക്കം സ്വ​ദേ​ശി​നി​യി​ൽ നി​ന്ന് 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി സാ​ഗ​ർ ഗ​ണേ​ഷ് അ​മ്പി​ക​യെ (25)യാ​ണ് പു​നെ​യി​ലെ വീ​ട്ടി​ൽനിന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2024ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

പ്ര​തി​ക​ളു​ടെ ഫോ​ൺ ന​മ്പ​രി​ൽനിന്ന് വാ​ട്‌​സാപ് കോ​ൾ വി​ളി​ച്ച് ക​മ്പ​നി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച് ഇ​തി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ വ​ൻ​തു​ക കി​ട്ടു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഒ​രു ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യി​പ്പി​ച്ച്പ​ല അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം അ​യ​ച്ചു വാ​ങ്ങു​ക​യാ​യി​രു​ന്നു.വി​ശ്വാ​സ്യ​ത​യ്ക്കാ​യി ചെ​റി​യ തു​ക​ക​ൾ ലാ​ഭ​വി​ഹി​തം എ​ന്ന പേ​രി​ൽ തി​രി​ച്ചു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ട​പാ​ടു​കാ​ര​ൻ പ​ണം പി​ൻ​വ​ലി​ക്കാ​ൻ റി​ക്വ​സ്റ്റ് കൊ​ടു​ത്ത​പ്പോ​ൾ പ​ണം അ​ക്കൗ​ണ്ടി​ൽ വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ളു​ടെ ഫോ​ൺ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ ഈ ​ഫോ​ൺ ന​മ്പ​ർ നി​ല​വി​ലി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ താ​ൻ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെത്തു​ട​ർ​ന്ന് വൈ​ക്കം സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഷാ​ഹു​ൽ ഹ​മീ​ദിന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​ണെ​ന്ന് ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment