മ​ദ​പ്പാ​ട് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഭീ​തി​യു​യ​ർ​ത്തി പ​ട​യ​പ്പ; ആ​ശ​ങ്ക​യോ​ടെ തൊ​ളി​ലാ​ളി​ക​ൾ; നി​രീ​ക്ഷ​ണ​വു​മാ​യി വ​നം​വ​കു​പ്പ്

മൂ​ന്നാ​ർ: മ​ദ​പ്പാ​ട് ലക്ഷണങ്ങ ളോടെ കാ​ട്ടുകൊ​ന്പ​ൻ പ​ട​യ​പ്പ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ തു​ട​രു​ന്ന​ത് മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​ട്ടാ​പ്പ​ക​ൽ മൂ​ന്നാ​റി​ലെ ചൊ​ക്ക​നാ​ട് എ​സ്റ്റേ​റ്റി​ൽ എ​ത്തി​യ പ​ട​യ​പ്പ ഏ​റെനേ​രം ഭീ​ഷ​ണിയു​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മീ​പ​ത്തേ​ക്ക് തി​രി​ഞ്ഞ പ​ട​യ​പ്പ ഏ​റെ നേ​ര​ത്തി​നുശേ​ഷ​മാ​ണ് അ​വി​ടെനി​ന്നു പി​ൻ​വാ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യ​ത്.

ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ലോ​ക്കാ​ട് എ​സ്റ്റേ​റ്റി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലും പ​ട​യ​പ്പ എ​ത്തി​യി​രു​ന്നു. കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ദേ​വി​കു​ളം, ലോ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തു​ന്ന പ​ട​യ​പ്പ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും നി​ര​ന്ത​രം ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. വ​നംവ​കു​പ്പി​ന്‍റെ ര​ണ്ട് ആ​ർ​ആ​ർ​ടി സം​ഘ​ത്തെ പ​ട​യ​പ്പ​യെ നി​രീ​ക്ഷി​ക്കാ​ൻ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പ​ട​യ​പ്പ ഏ​തെ​ങ്കി​ലും ജ​ന​വാ​സമേ​ഖ​ല​യി​ൽ എ​ത്തി​യാ​ൽ ആ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വി​വ​രം അ​റി​യി​ക്കു​ന്ന സ​ജ്ജീ​ക​ര​ണ​മാ​ണ് നി​ല​വി​ൽ വ​നംവ​കു​പ്പ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ദ​പ്പാ​ടി​ലു​ള്ള പ​ട​യ​പ്പ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ എ​ത്തു​ന്ന​ത് ത​ങ്ങ​ൾ​ക്കു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്നും ആ​ന​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

Related posts

Leave a Comment