കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന ഭൂ​മി ജ​പ്തി ചെ​യ്യാ​നൊ​രു​ങ്ങി കേ​ര​ള​ബാ​ങ്ക്; ക​ട​മെ​ടു​ത്ത 10 ല​ക്ഷം രൂ​പ​യി​ൽ 6 ല​ക്ഷ​ത്തോ​ളം തി​രി​ച്ചടച്ചിരുന്നു

ഉ​പ്പു​ത​റ: ഹൈ​ക്കോ​ട​തി​യി​ലും സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ലും കേ​സ് നി​ല​വി​ലു​ള്ള ഭൂ​മി ലേ​ലം ചെ​യ്യാ​ൻ കേ​ര​ള ബാ​ങ്ക്. ക​ർ​ഷ​ക​നാ​യ മേ​ച്ചേ​രി​ൽ ബാ​ബു​വി​ന്‍റെ ഭൂ​മി​യാ​ണ് ചൊ​വ്വാ​ഴ്ച കേ​ര​ള ബാ​ങ്ക് ലേ​ലം ചെ​യ്യു​ന്ന​ത്. ഇ​തോ​ടെ രാ​ജ​മാ​ണി​ക്യം ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ലെ​ടു​ത്ത ഉ​പ്പു​ത​റ​യി​ലെ ഭൂ​മി​പ്ര​ശ്നം വീ​ണ്ടും രൂ​ക്ഷ​മാ​യി.

രാ​ജ​മാ​ണി​ക്യം റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ൽ ഉ​പ്പു​ത​റ വി​ല്ലേ​ജി​ലെ ആ​റ് സ​ർ​വേ ന​മ്പ​രി​ലെ ഭൂ​മി​യു​ടെ ക​ര​മ​ട​യ്ക്കു​ന്ന​തും പോ​ക്കു​വ​ര​വ് ചെ​യ്യു​ന്ന​തും 2016ൽ ​റ​വ​ന്യൂ​വ​കു​പ്പ് ത​ട​ഞ്ഞ​താ​ണ് പ്ര​ശ്ന​ത്തി​ന് തു​ട​ക്കം. ഇ​തോ​ടെ ഭൂ​മി ഈ​ടി​ന്മേ​ൽ പു​തി​യ വാ​യ്പ എ​ടു​ക്കാ​നോ പ​ഴ​യ​ത് പു​തു​ക്കാ​നോ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്. നി​ര​വ​ധി ക​ർ​ഷ​ക​ർ ജ​പ്തി ഭീ​ഷ​ണി​യി​ലു​മാ​ണ്. ഇ​ങ്ങ​നെ വാ​യ്പ തി​രി​ച്ച​ട​വി​ൽ മു​ട​ക്കം​വ​ന്ന മേ​ച്ചേ​രി​ൽ ബാ​ബു​വി​ന്‍റെ പേ​രി​ലു​ള്ള ഭൂ​മി​യാ​ണ് കേ​ര​ള​ബാ​ങ്ക് ലേ​ലം ചെ​യ്യു​ന്ന​ത്. 2013ൽ 10 ​ല​ക്ഷം രൂ​പ വ​സ്തു ഈ​ടി​ന്മേ​ൽ ബാ​ബു വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ ഏ​ഴ് ല​ക്ഷം രൂ​പ തി​രി​ച്ച​ട​ച്ചു.

2017ൽ ​ഇ​തേ വ​സ്തു ഈ​ടി​ൽ 10 ല​ക്ഷം രൂ​പ കൂ​ടി ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ച്ചു. അ​തി​ൽ ആ​റ​ര​ല​ക്ഷം രൂ​പ അ​തേ മാ​സം ത​ന്നെ ബാ​ങ്കി​ൽ തി​രി​ച്ച​ട​ച്ചു. ഇ​തി​ന് ശേ​ഷ​മാ​ണ് ഭൂ​മി വി​ഷ​യ​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​യ​ത്. ഭൂ​മി​യു​ടെ ക​ര​മ​ട​യ്ക്കാ​നോ നി​ജ​സ്ഥി​തി, ലൊ​ക്കേ​ഷ​ൻ സ്ക​ച്ച് തു​ട​ങ്ങി​യ നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ൾ ന​ൽ​കാ​നോ റ​വ​ന്യു​വ​കു​പ്പ് ത​യാ​റാ​യി​ല്ല. ഇ​തോ​ടെ വാ​യ്പ പു​തു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ‌‌

‌ഇ​തി​നി​ട​യി​ൽ പ്ര​ള​യം, കോ​വി​ഡ്, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ശ​സ്ത്ര​ക്രി​യ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ഭൂ​മി​യു​ടെ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. 2023ൽ ​ബാ​ബു​വി​ന്‍റെ അ​മ്മ​യു​ടെ പേ​രി​ലു​ള്ള ഭൂ​മി ഈ​ടു​വ​ച്ച് മ​റ്റൊ​രു ബാ​ങ്കി​ൽ​നി​ന്നു വാ​യ്പ​യ്ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും രാ​ജ​മാ​ണി​ക്യം ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ കു​രു​ക്ക് കാ​ര​ണം അ​തി​നു ക​ഴി​ഞ്ഞി​ല്ല. അ​തി​നി​ടെ ബാ​ബു​വി​ന്‍റെ ഭൂ​മി ജ​പ്തി ചെ​യ്തു. ഈ ​ഭൂ​മി​യാ​ണ് ബാ​ങ്ക് ചൊ​വ്വാ​ഴ്ച ലേ​ലം ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment