വെള്ളിക്കുളങ്ങര: ഇത്തനോളി പ്രദേശത്ത് കാട്ടാനശല്യം വര്‍ധിക്കുന്നു. കഴിഞ്ഞരാത്രി ഇവിടെയെത്തിയ കാട്ടാനക്കൂട്ടം വെള്ളിക്കുളങ്ങര സ്വദേശി സത്യന് എന്നയാളുടെ പറമ്പിലെ വാഴ, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ പ്രദേശത്ത് പതിവായി കാട്ടാനകള്‍ എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടുകള്‍ക്കു സമീപമുള്ള റോഡില്‍ കാട്ടാനയെത്തുന്നതിനാല് ഇവിടെയുള്ള പട്ടികവര്‍ഗ ഉന്നതിയിലെ കുടുംബങ്ങളും ഭീതിയോടെയാണ് കഴിയുന്നത്.
വീടുകള്‍ക്ക് സമീപമെത്തുന്ന കാട്ടാനകള്‍ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തുമ്പികൈകൊണ്ട് പിടിച്ചുവലിക്കുന്ന സംഭവങ്ങളും പതിവാണ്. ഏതാനും ദിവസം മുമ്പ് തൊട്ടടുത്ത പ്രദേശമായ കിഴക്കേ കട്ടിപ്പൊക്കത്തും കാട്ടാനക്കൂട്ടമിറങ്ങി കാര്‍ഷിക വിളകള്‍ക്ക് നാശം വരുത്തിയിരുന്നു.
