നോ​ക്കെ​ത്താ ദൂ​ര​ത്ത് മു​ന്തി​രി​പ്പാ​ട​ങ്ങ​ൾ…ത​ന​തു കാ​ർ​ഷി​കരീ​തി​ക​ൾ ടൂ​റി​സ​വു​മാ​യി ബ​ന്ധി​പ്പി​ച്ച് ക​ർ​ഷ​ക​ർ

നെ​ടു​ങ്ക​ണ്ടം: ത​ന​തു ഗ്രാ​മീ​ണ കാ​ർ​ഷി​ക രീ​തി​ക​ൾ ടൂ​റി​സ​വു​മാ​യി കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ത​മി​ഴ്നാ​ട് ക​മ്പ​ത്തെ മു​ന്തി​രി​പ്പാ​ട​ങ്ങ​ൾ. ഏ​ക്ക​ർ ക​ണ​ക്കി​നു മു​ന്തി​രി​കൃ​ഷി​യാ​ണ് ഇ​വി​ടു​ള്ള​ത്. വി​ള​വെ​ടു​പ്പ് സീ​സ​ണി​ൽ മാ​ത്ര​മ​ല്ലാ​തെ ഏ​തു ദി​വ​സം ചെ​ന്നാ​ലും സ​ഞ്ച​ാരി​ക​ൾ​ക്ക് പ​ഴു​ത്തുതു​ടു​ത്തു​കി​ട​ക്കു​ന്ന മു​ന്തി​രി​ക്കു​ല​ക​ൾ കാ​ണാ​നാ​വു​ന്ന ത​ര​ത്തി​ലാ​ണ് ക​മ്പ​ത്തെ മു​ന്തി​രി​പ്പാ​ട​ങ്ങ​ളി​ലെ കൃ​ഷി. വ​ർ​ഷ​ത്തി​ൽ നാ​ലു ത​വ​ണ​യാ​ണ് മു​ന്തി​രി​യു​ടെ വി​ള​വെ​ടു​പ്പ്. പ്ര​ധാ​ന വി​ള​വെ​ടു​പ്പു​കാ​ലം ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ്.

എ​ന്നാ​ൽ, ക​മ്പ​ത്തെ മു​ന്തി​രി​പ്പാ​ട​ങ്ങ​ളി​ൽ എ​പ്പോ​ഴെ​ത്തി​യാ​ലും മു​ന്തി​രി കൃ​ഷി​യു​ടെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാം. ഏ​തു സ​മ​യ​വും വി​ള​വ‌ു​ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​വി​ടെ കൃ​ഷി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വ​ശ​ത്തു പ​ച്ച​മു​ന്തി​രി​യാ​ണെ​ങ്കി​ൽ മ​റു​ഭാ​ഗ​ത്ത്‌ പ​ഴു​ത്ത മു​ന്തി​രി​ക്കു​ല​ക​ളും കാ​ണാം. ചി​ല ഭാ​ഗ​ത്ത്‌ കൃ​ഷി​യു​ടെ തു​ട​ക്ക​വു​മാ​ണ്.

മു​ന്തി​രി​ക്കൊ​പ്പം മ​റ്റ് കാ​ഴ്ച​ക​ളും ആ​ക്റ്റി​വി​റ്റി​ക​ളും ഇ​വി​ടെ​യു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ അ​ഞ്ച് ജി​ല്ല​ക​ളെ കാ​ർ​ഷി​ക സ​മൃ​ദ്ധ​മാ​ക്കു​ന്ന മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ മാ​തൃ​ക​യും ത​മി​ഴ് നാ​ട്ടി​ലേ​ക്കു മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്നു വെ​ള്ളം എ​ത്തി​ക്കു​ന്ന പെ​ൻ​സ്റ്റോ​ക് പൈ​പ്പു​ക​ളു​ടെ മാ​തൃ​ക​യും മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ശി​ൽ​പ്പി ജോ​ൺ പെ​ന്നി ക്വി​ക്കി​ന്‍റെ പ്ര​തി​മ​യും ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്നു.

ഫാ​മി​ലി ഔ​ട്ടിം​ഗി​നാ​യി എ​ത്തു​ന്ന​വ​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ സൈ​ക്കി​ളിം​ഗ് തു​ട​ങ്ങി നി​ര​വ​ധി വി​നോ​ദ ഉ​പാ​ധി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കാ​ഴ്ച​ക​ളു​ടെ വി​സ്മ​യ ലോ​ക​മാ​യി ക​മ്പം മു​ന്തി​രി​പ്പാ​ട​ങ്ങ​ളെ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. വി​ദേ​ശി​ക​ൾ അ​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും ഇ​വി​ടെ എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് കു​ടും​ബ​മാ​യും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment