ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടാ​ന​ച്ഛ​ന് 113 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 3,25,000 രൂ​പ പി​ഴ​യും

ച​​ങ്ങ​​നാ​​ശേ​​രി: ബാ​​ലി​​ക​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ ര​​ണ്ടാ​​ന​​ച്ഛ​​ന് 113 വ​​ര്‍​ഷം ക​​ഠി​​ന​​ത​​ട​​വും 3,25,000 രൂ​​പ പി​​ഴ​​യും വി​​ധി​​ച്ച് കോ​​ട​​തി. തൃ​​ശൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ വി.​​എ​​സ്. ബ​​ബീ​​ഷി​​നെ(43)​​യാ​​ണ് കോ​​ട​​തി ശി​​ക്ഷി​​ച്ച​​ത്.

മ​​ണി​​മ​​ല പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത കേ​​സി​​ലാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി ഫാ​​സ്റ്റ് ട്രാ​​ക്ക് കോ​​ട​​തി ജ​​ഡ്ജ് പി.​​എ​​സ്. സൈ​​മ ശി​​ക്ഷ വി​​ധി​​ച്ച​​ത്. അ​​തി​​ജീ​​വി​​ത​​യു​​ടെ ര​​ണ്ടാ​​ന​​ച്ഛ​​നാ​​യ പ്ര​​തി 12 വ​​യ​​സി​​ല്‍ താ​​ഴെ​​മാ​​ത്രം പ്രാ​​യ​​മു​​ള്ള അ​​തി​​ജീ​​വി​​ത​​യെ നി​​ര​​വ​​ധി ത​​വ​​ണ ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ത്തി​​ന് ഇ​​ര​​യാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പി​​ഴ ഒ​​ടു​​ക്കാ​​ന്‍ പ്ര​​തി ത​​യാ​​റാ​​യി​​ല്ലെ​​ങ്കി​​ല്‍ ഏ​​ഴു വ​​ര്‍​ഷ​​വും ആ​​റു മാ​​സ​​വും അ​​ധി​​ക ത​​ട​​വ് അ​​നു​​ഭ​​വി​​ക്ക​​ണ​​മെ​​ന്നും പി​​ഴ​​ത്തു​​ക അ​​തി​​ജീ​​വി​​ത​​യ്ക്ക് ന​​ല്‍​കു​​വാ​​നും കോ​​ട​​തി വി​​ധി​​യി​​ല്‍ പ്ര​​സ്താ​​വി​​ച്ചു. പ്രോ​​സി​​ക്യൂ​​ഷ​​നു​​വേ​​ണ്ടി സ്‌​​പെ​​ഷ​​ല്‍ പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ര്‍ പി.​​എ​​സ്. മ​​നോ​​ജ് ഹാ​​ജ​​രാ​​യി.

Related posts

Leave a Comment