റോ​ഡ് നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്നു: മെ​ല്ലെ​പ്പോ​ക്കി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്തം

വ​ട​ക്ക​ഞ്ചേ​രി: വാ​ൽ​കു​ള​മ്പ്- പ​ന്ത​ലാം​പാ​ടം മ​ല​യോ​ര​പാ​ത​യി​ൽ പ​നം​കു​റ്റി ഭാ​ഗ​ത്തെ ടാ​റിം​ഗ് പ​ണി​ക​ൾ അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​രി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം.

റോ​ഡി​ൽ ഉ​റ​വ​യു​ള്ള മൂ​ന്നി​ട​ത്താ​യി കോ​ൺ​ക്രീ​റ്റ് പ​ണി​ക​ൾ ക​ഴി​ഞ്ഞ് ആ​ഴ്ച​ക​ളേ​റെ ക​ഴി​ഞ്ഞി​ട്ടും മ​റ്റു ഭാ​ഗ​ങ്ങ​ളി​ലെ ടാ​റിം​ഗ് പ​ണി​ക​ൾ വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി.

ടാ​റിം​ഗി​നാ​യി റോ​ഡി​ൽ വി​രി​ച്ച മെ​റ്റ​ലും പാ​റ​പ്പൊ​ടി​യും​മൂ​ലം റോ​ഡ് വ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ പൊ​ടി​യി​ൽ മു​ങ്ങു​ന്ന സ്ഥി​തി​യാ​യി. വാ​ഹ​ന​ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ യാ​ത്ര​യും ദു​രി​ത​ത്തി​ലാ​ണ്. പ​രീ​ക്ഷ​ക​ൾ​ക്ക് പോ​കേ​ണ്ട

വി​ദ്യാ​ർ​ഥി​ക​ൾ പൊ​ടി​യി​ലൂ​ടെ ന​ട​ന്ന് അ​വ​ശ​രാ​കു​ക​യാ​ണെ​ന്നു ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.
റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി ര​ണ്ടു​വ​ർ​ഷം​മു​മ്പ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നു​പ​റ​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രു​മ്പോ​ഴൊ​ക്കെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​ങ്ങ​ൾ പ​ല​ത​വ​ണ ന​ട​ത്തി. എ​ന്നി​ട്ടും പ​ണി​ക​ൾ​ക്കി​പ്പോ​ഴും ഒ​ച്ചി​ന്‍റെ വേ​ഗ​ത​യേ​യു​ള്ളു. ഇ​നി​യും ക​ഷ്ട​പ്പെ​ടു​ത്താ​തെ ടാ​റിം​ഗ് വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment