വി​ള​വേ​റെ, കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളോ ചു​രു​ക്കം ; പു​ഞ്ച​ക്കൊ​യ്ത്തി​ല്‍ പ്ര​തി​സ​ന്ധി; ക​ർ​ഷ​ക​രു​ടെ നെ​ഞ്ചി​ൽ ഇ​ടി​ത്തീ​യാ​യി വേ​ന​ൽ മ​ഴ

കോ​​ട്ട​​യം: ​ജി​​ല്ല​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല ഉ​​ള്‍​പ്പെ​​ടു​​ന്ന അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ല്‍ കൊ​​യ്ത്തു​​കാ​​ലം തു​​ട​​ങ്ങി. 8120 ഏ​​ക്ക​​ര്‍ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലാ​​ണ് ജി​​ല്ല​​യി​​ല്‍ കൃ​​ഷി​​യു​​ള്ള​​ത്. ഇ​​തി​​ല്‍ 1408 ഏ​​ക്ക​​റി​​ല്‍ കൊ​​യ്ത്ത് പൂ​​ര്‍​ത്തി​​യാ​​യി. 4221 മെ​​ട്രി​​ക് ട​​ണ്‍ നെ​​ല്ല് സം​​ഭ​​രി​​ച്ചുക​​ഴി​​ഞ്ഞു. 30 മി​​ല്ലു​​കാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഒ​​രു കി​​ലോ​​യ്ക്ക് 30 രൂ​​പ 12 പൈ​​സ​​യ്ക്കാ​​ണ് സം​​ഭ​​രി​​ക്കു​​ന്ന​​ത്. നെ​​ല്ലു​​സം​​ഭ​​ര​​ണം പു​​രോ​​ഗ​​മി​​ക്കു​​മ്പോ​​ള്‍ കൊ​​യ്ത്ത് യ​​ന്ത്ര​​ത്തി​​നു ക​​ര്‍​ഷ​​ക​​ര്‍ ക്ഷാ​​മം നേ​​രി​​ടു​​ക​​യാ​​ണ്. അ​​യ​​ല്‍സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു കൂ​​ടു​​ത​​ല്‍ കൊ​​യ്ത്തു​​യ​​ന്ത്ര​​ങ്ങ​​ള്‍ എ​​ത്തി​​യി​​ല്ലെ​​ങ്കി​​ല്‍ ജി​​ല്ല​​യി​​ലെ കൊ​​യ്ത്ത് തീ​​രാ​​ന്‍ ഇ​​നി​​യും സ​​മ​​യ​​മെ​​ടു​​ക്കും.

ജി​​ല്ല​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല ഉ​​ള്‍​പ്പെ​​ടു​​ന്ന അ​​പ്പ​​ര്‍​കു​​ട്ട​​നാ​​ട്ടി​​ലെ എ​​ല്ലാ പാ​​ട​​ശേ​​ഖ​​ര​​ത്തിലും കൊ​​യ്ത്ത് ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഇ​​പ്പോ​​ഴ​​ത്തെ സ്ഥി​​തി​​യി​​ല്‍ മി​​നി​​മം 200 കൊ​​യ്ത്ത് യ​​ന്ത്ര​​ങ്ങ​​ള്‍ ഉ​​ണ്ടെ​​ങ്കി​​ലേ കൊ​​യ്ത്ത് യ​​ഥാ​സ​​മ​​യം പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ സാ​​ധി​​ക്കൂ. ജി​​ല്ല​​യി​​ല്‍നി​​ന്നും അ​​യ​​ല്‍ ജി​​ല്ല​​ക​​ളി​​ല്‍നി​​ന്നു​​മാ​​യി 75 കൊ​​യ്ത്ത് യ​​ന്ത്ര​​ങ്ങ​​ള്‍ എ​​ത്തി​​യി​​ട്ടു​​ണ്ട്.​ ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍നി​​ന്ന് 50 യ​​ന്ത്ര​​ങ്ങ​​ളും എ​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​നി​​യും നൂ​​റോ​​ളം യ​​ന്ത്ര​​ങ്ങ​​ള്‍ എ​​ത്തേ​​ണ്ട​​തു​​ണ്ട്. ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍നി​​ന്ന് ഇ​​ത്ത​​വ​​ണ യ​​ന്ത്ര​​ങ്ങ​​ള്‍ എ​​ത്തു​​ന്ന​​തി​​ല്‍ കു​​റ​​വു വ​​ന്നി​​ട്ടു​​ണ്ട്.

ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍നി​​ന്നു​​ള്ള യ​​ന്ത്ര​​ങ്ങ​​ള്‍ ഇ​​ത്ത​​വ​​ണ ആ​​ന്ധ്ര, തെ​​ലു​​ങ്കാ​​ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് പോ​​യി. കേ​​ര​​ള​​ത്തി​​ല്‍ കി​​ട്ടു​​ന്ന​​തി​​ല്‍ കൂ​​ടു​​ത​​ല്‍ വാ​​ട​​ക കി​​ട്ടു​​മ​​മെ​​ന്ന​​തി​​നാ​​ലാ​​ണ് അ​​യ​​ല്‍സം​​സ്ഥാ​​ന​​ത്തേ​​ക്ക് യ​​ന്ത്ര​​ങ്ങ​​ള്‍ പോ​​യ​​ത്. കേ​​ര​​ള​​ത്തി​​ല്‍ മ​​ണി​​ക്കൂ​​റി​​നു പ​​ര​​മാ​​വ​​ധി 2000-2100 രൂ​​പ​​യാ​​ണ് ല​​ഭി​​ക്കു​​ക. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും അഗ്രോ ഇ​​ന്‍​ഡ​​സ്ട്രീ​​സ് കോ​​ര്‍​പ​​റേ​​ഷ​​ന്‍റെ​​യും കൊ​​യ്ത്ത് യ​​ന്ത്ര​​ത്തി​​ല്‍ പ​​ല​​തും പ്ര​​വ​​ര്‍​ത്ത​​നക്ഷ​​മ​​മ​​ല്ല. ഇ​​വ ന​​ന്നാ​​ക്കു​​ന്ന​​തി​​നും പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന യ​​ന്ത്ര​​ങ്ങ​​ള്‍ എ​​ത്തി​​ക്കു​​ന്ന​​തി​​നും നൂ​​ലാ​​മാ​​ല​​ക​​ള്‍ ഏ​​റെ​​യാ​​ണ്.

മു​​ന്‍​കാ​​ല​​ത്ത് കോ​​ട്ട​​യം ന​​ഗ​​സ​​ഭ​​യ്ക്കുവ​​രെ കൊ​​യ്ത്ത് യ​​ന്ത്ര​​മു​​ണ്ടാ​​യി​​രു​​ന്നു. ഇ​​വ നാ​​ട്ട​​ക​​ത്തെ സോ​​ണ​​ല്‍ ഓ​​ഫീ​​സി​​നു പു​​റ​​കി​​ല്‍ കാ​​ടു​​പി​​ടി​​ച്ച് കി​​ട​​ക്കു​​ക​​യാ​​ണ്. പു​​തി​​യ യ​​ന്ത്ര​​ങ്ങ​​ള്‍ വാ​​ങ്ങു​​മെ​​ന്ന് എ​​ല്ലാ വ​​ര്‍​ഷ​​വും ജി​​ല്ലാ പ​ഞ്ചാ​​യ​​ത്ത് പ​​റ​​യു​​മെ​​ങ്കി​​ലും ഇ​​തു​​വ​​രെ ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ല്ല. യ​​ന്ത്ര​​ത്തി​​നു ക്ഷാ​​മം നേ​​രി​​ടു​​ന്ന​​തി​​നൊ​​പ്പം വേ​​ന​​ല്‍​മ​​ഴ ശ​​ക്ത​​മാ​​കു​​ക​​യും ചെ​​യ്ത​​തോ​​ടെ ക​​ര്‍​ഷ​​ക​​ര്‍ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

സം​​ഭ​​ര​​ണം വൈ​​കു​​ന്നു
നെ​​ല്ല് സം​​ഭ​​ര​​ണം വൈ​​കു​​ന്ന​​ത് ക​​ര്‍​ഷ​​ക​​രെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​ന്നു. മി​​ക്ക പ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലും കി​​ഴി​​വ് (താ​​ര) ത​​ര്‍​ക്ക​​ത്തെ​ത്തു​​ട​​ര്‍​ന്നാ​​ണ് സം​​ഭ​​ര​​ണം വൈ​​കു​​ന്ന​​ത്. കൊ​​യ്ത്ത് പൂ​​ര്‍​ത്തി​​യാ​​യ പാ​​ട​​ശ​​ഖ​​ര​​ങ്ങ​​ളി​​ല്‍ നെ​​ല്ല് ക​​യ​​റി പോ​​കാ​​ത്ത​​തി​​നാ​​ല്‍ പാ​​ട​​ത്ത് ത​​ന്നെ കൂ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. ചി​​ല പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ല്‍ കി​​ഴി​​വ് ത​​ര്‍​ക്ക​​ത്തെ​ത്തു​ട​​ര്‍​ന്ന് ആ​​ഴ്ച​ക​​ളോ​​ളം നെ​​ല്ല് പാ​​ട​​ത്തു​​ത​​ന്നെ കെ​​ട്ടി​​ക്കി​​ട​​ന്ന​​തി​​നു​​ ശേ​​ഷ​​മാ​​ണ് ക​​യ​​റി​​പോ​​യ​​ത്.

മി​​ല്ലു​​കാ​​രു​​ടെ വി​​ല​​പേ​​ശ​​ലി​​നൊ​​പ്പം സ​​പ്ലൈ​​കോ അ​​ധി​​കൃ​​ത​​രും പാ​​ഡി മാ​​ര്‍​ക്ക​​റ്റിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും തങ്ങളെ ചൂ​​ഷ​​ണവി​​ധേ​​യ​​രാ​​ക്കാ​​ന്‍ കൂ​​ട്ടു​നി​​ല്‍​ക്കു​​ക​​യാ​​ണെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​ധാ​​ന ആ​​രോ​​പ​​ണം. 25 കി​​ലോ കി​​ഴി​​വ് വ​​രെ 100 ക്വി​​ന്‍റ​ല്‍ നെ​​ല്ല് സം​​ഭ​​രി​​ക്കാ​​നാ​​യി മി​​ല്ലു​​കാ​​ര്‍ ചോ​​ദി​​ച്ച പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളു​​ണ്ട്. വേ​​ന​​ല്‍ മ​​ഴ ശ​​ക്ത​​മാ​​യ​​തോ​​ടെ മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും നെ​​ല്ല് സു​​ര​​ക്ഷി​​ത​​മാ​​യി സൂ​​ക്ഷി​​ക്കാ​​നാ​​യി പാ​​ട​​ത്തു​​ത​​ന്നെ​​യാ​​ണ് ക​​ര്‍​ഷ​​ക​​ര്‍ ക​​ഴി​​യു​​ന്ന​​ത്. വേ​​ന​​ല്‍​മ​​ഴ ശ​​ക്ത​​മാ​​യ​​തി​​നാ​​ല്‍ നെ​​ല്ല് പാ​​ട​​ത്തു​​നി​​ന്ന് ബ​​ണ്ടി​​ലേ​​ക്ക് വാ​​രി മാ​​റ്റി സൂ​​ക്ഷി​​ക്കേ​​ണ്ട അ​​വ​​സ്ഥ​​യാ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്കു​​ള്ള​​ത്.

വേ​​ന​​ല്‍​മ​​ഴ ക​​ര്‍​ഷ​​ക​​രു​​ടെ നെ​​ഞ്ചി​​ല്‍ ഇ​​ടി​​ത്തീ
വേ​​ന​​ല്‍​മ​​ഴ ശ​​ക്ത​​മാ​​യ​​തോ​​ടെ നെ​​ല്ല് സം​​ര​​ക്ഷി​​ക്കാ​​നാ​​യി എ​​പ്പോ​​ഴും പാ​​ട​​ത്തു​​ത​​ന്നെ ക​​ഴി​​യേ​​ണ്ടു​​ന്ന സ്ഥി​​തി​​യാ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്കു​​ള്ള​​ത്. ക​​ല്ല​​റ മൂ​​ണ്ടാ​​റി​​ലും മ​​റ്റും വാ​​ഹ​​നം എ​​ത്താ​​ത്ത പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ല്‍ വ​​ള്ള​​ത്തി​​ല്‍ ക​​യ​​റ്റി​​വേ​​ണം നെ​​ല്ല് റോ​​ഡി​​ലെ​​ത്തി​​ക്കാ​​ന്‍. ഒ​​രു ക്വി​​ന്‍റ​ല്‍ നെ​​ല്ല് ലോ​​റി വ​​രു​​ന്നി​​ട​​ത്ത് എ​​ത്തി​​ക്കാ​​നാ​​യി 300 രൂ​​പ​​യി​​ല​​ധി​​ക​​ം ന​​ല്‍​ക​​ണം. കൊ​​യ്‌​​തെ​​ടു​​ത്ത നെ​​ല്ല് കാ​​ത്തു​​സൂ​​ക്ഷി​​ക്കാ​​നാ​​യി മ​​ഴ​​യും വെ​​യി​​ലും കൊ​​ണ്ട് ദി​​വ​​സ​​ങ്ങ​​ളാ​​യി പാ​​ട​​ത്ത് തു​​ട​​രു​​ക​യാ​​ണ് പ​​ല​​യി​​ട​​ത്തും ക​​ര്‍​ഷ​​ക​​ര്‍.

മു​​ന്‍​വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ കൊ​​യ്ത്ത് ക​​ഴി​​ഞ്ഞാ​​ല്‍ പ​​ര​​മാ​​വ​​ധി ഒ​​രാ​​ഴ്ചയ്ക്ക​​കം നെ​​ല്ല് ക​​യ​​റി​പ്പോ​കാ​​റാ​​ണ് പ​​തി​​വെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു. സം​​ഭ​​ര​​ണം ഇ​​നി​​യും വൈ​​കി​​യാ​​ല്‍ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ സ​​മ​​ര​​ങ്ങ​​ള്‍ തു​​ട​​ങ്ങാ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണ് ക​​ര്‍​ഷ​​ക​​ര്‍.

Related posts

Leave a Comment