സൗത്ത് ആഫ്രിക്കയിൽ സോങ് ഷൂട്ടിനു പോയപ്പോൾ ഒരു ആഫ്രിക്കക്കാരൻ എന്നെ പ്രൊപ്പോസ് ചെയ്തിരുന്നു. എന്റെ ആദ്യ തെലുങ്ക് സിനിമയുടെ സോങ് ഷൂട്ടിന് വേണ്ടി പോയതായിരുന്നു. ഒരു ആഫ്രിക്കകാരൻ എന്നെ ശ്രദ്ധിച്ചശേഷം അവിടെയുള്ള ഞങ്ങളുടെ ലോക്കൽ മാനേജരോട് എന്റെ പേരും വിവരങ്ങളും തിരക്കി.
എന്തെങ്കിലും പ്രശ്നമായാലോയെന്നു കരുതി ലോക്കൽ മാനേജർ എന്നക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകിയില്ല. പകരം എന്റെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞു. ഹീറോയാണ് ഭർത്താവെന്നും പറഞ്ഞു. ഇതൊന്നും അറിയാതെ ഞാൻ അതേ ആഫ്രിക്കകാരന്റെ സമീപം പോയി ഇരുന്നു. അയാളുമായി സംസാരിക്കുന്നതിനിടയിൽ എന്നോട് കല്യാണം കഴിഞ്ഞതാണല്ലേയെന്ന് ചോദിച്ചു .
ഉടനെ ഞാൻ വയലന്റായി കല്യാണം കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞു. അത് കേട്ടതും ഉടൻ തന്നെ അയാൾ എന്നോട് വിൽ യു മാരി മീ എന്ന് ചോദിച്ചു. പ്രപ്പോസ് ചെയ്ത വിധം എനിക്ക് ഇഷ്ടപ്പെട്ടുവെങ്കിലും ഞാൻ നിരസിച്ചു.
ഇന്ത്യനെ മാത്രമെ കല്യാണം കഴിക്കൂവെന്നു മറുപടി കൊടുത്തു. വിദേശത്ത് സോങ് ഷൂട്ടിന് പോകാൻ വളരെ രസമാണ്. ഒരുപാട് രസകരമായ സംഭവങ്ങൾ നടക്കും. എല്ലാം എൻജോയ് ചെയ്യാം. വേറൊരു ടെൻഷനും ഉണ്ടാവില്ല.
ഭാവന
