പാചകവാതക ക്ഷാമത്തിനു പിന്നാലെ വിറകുവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ റോക്കറ്റ് സ്റ്റൗകള്‍ സ്ഥാപിക്കാനുള്ള ആലോചനയിലാണ് ഹോട്ടലുടമകള്‍. വിറക് ഉപയോഗിച്ച് വായുമര്‍ദത്തില്‍ ഉയര്‍ന്ന താപനില നല്‍കുന്നതാണ് റോക്കറ്റ് അടുപ്പുകള്‍.
ഇത്തരം അടുപ്പുകള്‍ക്ക് സാധാരണയിലും കുറച്ചു വിറക് മതിയാകും. പുകയില്ലാത്ത അടുപ്പിനു സമാനമാണിത്. തുടക്കത്തില്‍ ചിരട്ട ഉപയോഗിച്ചും തുടര്‍ന്ന് വിറകിലുമാണ് പ്രവര്‍ത്തിക്കുന്നത്.
കത്തിത്തുടങ്ങിയാല്‍ ബ്ലോവര്‍ ഉപയോഗിച്ചു നിയന്ത്രിക്കാം. 33,000 മുതല്‍ 54,000 വരെയാണ് ഒരെണ്ണത്തിന്റെ വില. കൊച്ചി നഗരത്തില്‍ പല ഹോട്ടലുകളിലും റോക്കറ്റ് അടുപ്പുകള്‍ ഇടം പിടിച്ചു കഴിഞ്ഞു.
