നാ​ടും ന​ഗ​ര​വും വെ​ന്തു​രു​കു​ന്നു; നി​ളാ​ന​ദി വ​റ്റി​ത്തു​ട​ങ്ങി; മൂ​ന്നു ജി​ല്ല​ക​ളി​ലെ കൂ​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ താ​ളം തെ​റ്റും

ഒ​റ്റ​പ്പാ​ലം: വേ​ന​ല്‍ ക​ന​ത്ത​തോ​ടെ ഭാ​ര​ത​പ്പു​ഴ വ​റ്റി​ത്തു​ട​ങ്ങി. പു​ഴ​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും വ​റ്റി​വ​ര​ണ്ട സ്ഥി​തി​യാ​ണ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി 444 കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​ത​പ്പു​ഴ വ​റ്റി​യ​തോ​ടെ ഇ​തി​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​ര്‍ വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.

ഈ ​നി​ല തു​ട​ർ​ന്നാ​ൽ ഭൂ​രി​ഭാ​ഗം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്കും ആ​ഴ്ച​യി​ല്‍ ഒ​ന്നോ ര​ണ്ടോ ദി​വ​സം മാ​ത്ര​മേ ഇ​നി വെ​ള്ളം എ​ടു​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു​വെ​ന്നാ​ണ് സൂ​ച​ന.

ഇ​ങ്ങ​നെ വ​ന്നാ​ൽ കു​ടി​വെ​ള്ള​ത്തി​ന് ജ​ന​ങ്ങ​ൾ ശ​രി​ക്കും വ​ല​യും. മൂ​ന്ന് ജി​ല്ല​ക​ളി​ലാ​യി 175 പ​ഞ്ചാ​യ​ത്തു​ക​ള്‍, എ​ട്ട് മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, 444 കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍, ഭാ​ര​ത​പ്പു​ഴ​യി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ച്ച​ല്ല.

കൃ​ഷി​ക്കാ​യി നാ​നൂ​റി​ല​ധി​കം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​ക​ളു​ണ്ട്. ക​ന്നു​കാ​ലി​ക​ളും മൃ​ഗ​ങ്ങ​ളും ഭാ​ര​ത​പ്പു​ഴ​യെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പു​ഴ​യു​ടെ അ​വ​സ്ഥ ഇ​പ്പോ​ള്‍ ത​ന്നെ ദ​യ​നീ​യ​മാ​ണ്. ഇ​നി വേ​ന​ൽ​മ​ഴ ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ലേ​ക്ക് നാ​ടും ന​ഗ​ര​വും എ​ത്തി​ച്ചേ​രാ​തി​രി​ക്കൂ. മ​ണ​ല്‍​കോ​രി​യ ചെ​റി​യ ചാ​ലു​ക​ളി​ലും ത​ട​യ​ണ​ക​ള്‍ കെ​ട്ടി​യ ഭാ​ഗ​ത്തും മാ​ത്ര​മാ​ണ് കാ​ര്യ​മാ​യി വെ​ള്ള​മു​ള്ള​ത്.

ഇ​ത് ത​ന്നെ ആ​വ​ശ്യ​ത്തി​നി​ല്ല. വ​ര്‍​ഷ​ക്കാ​ല​ത്തെ മൂ​ന്ന് മാ​സം മാ​ത്ര​മാ​ണ് മു​ഴു​വ​ന്‍ ഭാ​ഗ​ത്തേ​ക്കും വെ​ള്ളം വ്യാ​പി​ക്കു​ന്ന​ത്. അ​ശാ​സ്ത്രീ​യ​മാ​യ മ​ണ​ല്‍​വാ​ര​ലാ​ണ് ഭാ​ര​ത​പ്പു​ഴ​യെ ഈ ​നി​ല​യി​ലെ​ത്തി​ച്ച​ത്. പു​ഴ വ​റ്റി​യ​തോ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​ക്ഷാ​മ​വും രൂ​ക്ഷ​മാ​യി​ക്ക​ഴി​ഞ്ഞു. കു​ടി​വെ​ള്ള​ത്തി​ന് കു​ഴ​ല്‍​കി​ണ​റു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ഭാ​ര​ത​പ്പു​ഴ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ര​ങ്ങ​ളും ചെ​ടി​ക​ളു​മാ​ണ്. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​മാ​യി പ​ല​രും തെ​ര​ഞ്ഞെ​ടു​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ ഭാ​ര​ത​പ്പു​ഴ വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​നം കൂ​ടി​യാ​യി മാ​റി. ഇ​തി​നി​ട​യി​ലാ​ണ് ഭാ​ര​ത​പ്പു​ഴ​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ കൈ​യേ​റ്റം ന​ട​ന്നു​വ​രു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് പു​ഴ​യു​ടെ അ​ടി​ക്കാ​ടു​ക​ൾ​ക്ക് തീ​ടു​ന്ന​തും വ്യാ​പ​ക​മാ​യി തീ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment