വടക്കഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾക്ക് കർശന ശിക്ഷാനടപടിയുണ്ടാകണമെന്നു കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വടക്കഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി വി.ജെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ലാൽ മുഖ്യപ്രഭാഷണം നടത്തി.
വണ്ടാഴി പഞ്ചായത്ത് മെംബറായി തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് മെംബർ ഹംസയേയും ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്ത വടക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസർ ടി.എസ്. ശ്രീകലയേയും യോഗത്തിൽ ആദരിച്ചു.
ഗോപാലകൃഷ്ണൻ, മുജീബ് റഹിമാൻ, സണ്ണി ജോസഫ്, പ്രസാദ് വർക്കി പ്രസംഗിച്ചു.
