പ​യ്യ​ന്നൂ​ർ ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​വാ​ദം: വി​മ​ർ​ശി​ച്ച​വ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ സി​പി​എം; മു​തി​ർ​ന്ന നേ​താ​ക്ക​ൾ പു​റ​ത്തേ​ക്കോ..?

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച സി​പി​എം അം​ഗ​ങ്ങ​ളി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ സി​പി​എം. വി.​കു​ഞ്ഞി​കൃ​ഷ്‌​ണ​ന്‍റെ പു​സ്‌​ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന മ​ണ്ഡ​ല​ത​ല യോ​ഗ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​വ​രി​ൽ നി​ന്നാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന​ത്. തേ​സ​മ​യം മു​തി​ർ​ന്ന നേ​താ​ക്ക​ളു​ൾ​പ്പെ​ടെ​യു​ള്ള ചി​ല​ർ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് പോ​കാ​നൊ​രു​ങ്ങു​ന്ന​താ​യു​ള്ള സൂ​ച​ന​യു​മു​ണ്ട്.

പ​യ്യ​ന്നൂ​ർ സി​പി​എ​മ്മി​ലെ ഫ​ണ്ട് വെ​ട്ടി​പ്പി​ന്‍റെ ക​ണ​ക്കു​ക​ളു​ൾ​പ്പെ​ടെ നി​ര​ത്തി​യ നേ​താ​ക്ക​ളെ അ​ണി​ക​ൾ തി​രു​ത്ത​ണ​മെ​ന്ന കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്‌​ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്നാ​ണ് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന​ത്. അ​തോ​ടൊ​പ്പം ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ യോ​ഗ​ങ്ങ​ളി​ൽ വി​മ​ർ​ശി​ച്ച​വ​രി​ൽ​നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടു​ന്നു​ണ്ട്.

മ​ണ്ഡ​ല​ത​ല യോ​ഗ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ടി.​ഐ. മ​ധു​സു​ദ​ന​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളി​ലെ സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്കാ​നാ​യി വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​യ​ർ​ന്നി​രു​ന്നു. ഇ​തെ​ല്ലാം വാ​ഗ്വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രെ ചി​ല​ർ ത​ട്ടി​ക്ക​യ​റു​ന്ന അ​വ​സ്ഥ​യു​മു​ണ്ടാ​യെ​ന്നാ​ണ് വി​വ​രം. ഇ​തി​ലെ​ല്ലാം മാ​ന​സി​ക പ്ര​യാ​സ​ത്തി​ലാ​യ മു​തി​ർ​ന്ന നേ​താ​ക്ക​ളി​ൽ ചി​ല​ർ മ​ധു​സൂ​ദ​ന​ന്‍റെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വു​ന്ന​തോ​ടെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് പോ​കാ​നൊ​രു​ങ്ങു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ളു​മു​ണ്ട്.

  • സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment