എ​റ​ണാ​കു​ളം-​വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ൽ പു​തി​യ ട്രെ​യി​ൻ നാ​ളെ മു​ത​ൽ; സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത നി​ര​ക്കി​ൽ നി​ന്നൊ​രാ​ശ്വാ​സ​മെ​ന്ന് യാ​ത്ര​ക്കാ​ർ

പ​ര​വൂ​ർ: വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥാ​ട​ക​ർ​ക്കും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും ആ​ശ്വാ​സ​മാ​യി എ​റ​ണാ​കു​ളം-വേ​ളാ​ങ്ക​ണ്ണി പു​തി​യ എ​ക്സ്പ്ര​സ് സ​ർ​വീ​സ് നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. പു​തി​യ റൂ​ട്ടി​ലും സ​മ​യ​ക്ര​മ​ത്തി​ലും ഓ​ടു​ന്ന ഈ ​ട്രെ​യി​ൻ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ന്ന് ത​ഞ്ചാ​വൂ​രി​ലേ​ക്കു​ള്ള ആ​ദ്യ സ​ർ​വീ​സ് കൂ​ടി​യാ​ണ്.

നി​ല​വി​ൽ ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ എ​റ​ണാ​കു​ള​ത്ത് നി​ന്ന് വേ​ളാ​ങ്ക​ണ്ണി​ക്ക് സ​ർ​വീ​സു​ണ്ടെ​ങ്കി​ലും പു​തി​യ ട്രെ​യി​ൻ വ​രു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ങ്ങും.ബു​ധ​ൻ രാ​ത്രി 11.50-ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ വ്യാ​ഴം പു​ല​ർ​ച്ചെ മൂ​ന്നി​ന കൊ​ല്ല​ത്തെ​ത്തും. തു​ട​ർ​ന്ന് കു​ണ്ട​റ (3.28), കൊ​ട്ടാ​ര​ക്ക​ര (3.38), പു​ന​ലൂ​ർ (4.20), തെ​ന്മ​ല (5.18), ചെ​ങ്കോ​ട്ട (7.05), തെ​ങ്കാ​ശി (7.28) എ​ന്നി​വി​ട​ങ്ങ​ൾ ക​ട​ന്ന് രാ​വി​ലെ 11ന് ​മ​ധു​ര​യി​ലെ​ത്തും.

ഉ​ച്ച​യ്ക്ക് 1.35-ന് ​തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലും 2.33-ന് ​ത​ഞ്ചാ​വൂ​രി​ലു​മെ​ത്തു​ന്ന ട്രെ​യി​ൻ വൈ​കു​ന്നേ​രം 5.35-നാ​ണ് വേ​ളാ​ങ്ക​ണ്ണി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ക. പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട വ​ഴി രാ​വി​ലെ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഈ ​സ​ർ​വീ​സ് വ​ലി​യ അ​നു​ഗ്ര​ഹ​മാ​കും.

മ​ട​ക്ക​യാ​ത്ര വ്യാ​ഴം രാ​ത്രി 7.45-ന് ​വേ​ളാ​ങ്ക​ണ്ണി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കും. രാ​ത്രി 10.08-ന് ​ത​ഞ്ചാ​വൂ​രി​ലും 11.25-ന് ​തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലു​മെ​ത്തു​ന്ന ട്രെ​യി​ൻ വെ​ള്ളി പു​ല​ർ​ച്ചെ 1.20-ന് ​മ​ധു​ര​യി​ലെ​ത്തും.

രാ​വി​ലെ 4.30-ന് ​ചെ​ങ്കോ​ട്ട​യും 6.45-ന് ​പു​ന​ലൂ​രും പി​ന്നി​ട്ട് 8.10-ന് ​കൊ​ല്ല​ത്തെ​ത്തി​ച്ചേ​രും. ഉ​ച്ച​യ്ക്ക് 11.55-ന് ​ട്രെ​യി​ൻ എ​റ​ണാ​കു​ള​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. ബം​ഗ​ളൂ​രു – കോ​ഴി​ക്കോ​ട് റൂ​ട്ടി​ലു​ൾ​പ്പെ​ടെ സ്വ​കാ​ര്യ ബ​സു​ക​ൾ അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ആ​ശ്വാ​സം കൂ​ടി​യാ​ണ് ന​ൽ​കു​ന്ന​ത്.

Related posts

Leave a Comment