മെ​ക്‌​സി​ക്കോ​യി​ല്‍ ക​ളി​ക്കാം: ലോ​ക​ക​പ്പി​ൽ​നി​ന്നു പി​ന്മാ​റി​യി​ട്ടി​ല്ലെ​ന്നു സൂ​ചി​പ്പി​ച്ച് ഇ​റാ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ

മെ​ക്‌​സി​ക്കോ സി​റ്റി: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന് 85 ദി​ന​ങ്ങ​ളു​ടെ അ​ക​ലം മാ​ത്ര​മു​ള്ള​പ്പോ​ള്‍ ഇ​റാ​ന്‍ ക​ളി​ക്കു​മോ എ​ന്ന​തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന്, ഫി​ഫ ലോ​ക​ക​പ്പി​ല്‍ ടീം ​ക​ളി​ക്കി​ല്ലെ​ന്ന് ഇ​റാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് മ​ന്ത്രി ക​ഴി​ഞ്ഞ ആ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍, ഏ​റ്റ​വും പു​തി​യ വി​വ​രം അ​നു​സ​രി​ച്ച്, ഇ​റാ​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക​യി​ല്‍​നി​ന്ന് മെ​ക്‌​സി​ക്കോ​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന് ഇ​റാ​ന്‍ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മെ​ഹ്ദി താ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. അ​മേ​രി​ക്ക​യി​ല്‍ ക​ളി​ക്കി​ല്ലെ​ന്ന ഇ​റാ​ന്‍റെ നി​ല​പാ​ടി​ന് മെ​ഹ്ദി താ​ജ് അ​ടി​വ​ര​യി​ട്ടു. അ​മേ​രി​ക്ക, മെ​ക്‌​സി​ക്കോ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ സം​യു​ക്ത​മാ​യാ​ണ് 2026 ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

ട്രം​പി​ന് എ​തി​രേ
അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ വാ​ക്കു​ക​ള്‍​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് മെ​ഹ്ദി താ​ജ് ഇ​റാ​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ മെ​ക്‌​സി​ക്കോ​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഇ​റാ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​അ​മേ​രി​ക്ക​യി​ല്‍ എ​ത്തു​ന്ന​ത് അ​വ​രു​ടെ​ത​ന്നെ ജീ​വ​നും സു​ര​ക്ഷ​യ്ക്കും ഉ​ചി​ത​മാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ട്രം​പ് പ​റ​ഞ്ഞ​ത്. യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന ഇ​റാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ട്രം​പ് ന​ട​ത്തി​യ​ത്.

എ​ന്നാ​ല്‍, ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഒ​രു രാ​ജ്യം, ക​ളി​ക്കാ​ര്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ എ​ന്തു നീ​തി എ​ന്ന​താ​യി​രു​ന്നു ഇ​റാ​ന്‍റെ മ​റു ചോ​ദ്യം. “ഇ​റേ​നി​യ​ന്‍ ദേ​ശീ​യ ടീ​മി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യ സ്ഥി​തി​ക്ക്, ഞ​ങ്ങ​ള്‍ തീ​ര്‍​ച്ച​യാ​യും അ​മേ​രി​ക്ക​യി​ലേ​ക്കു പോ​കി​ല്ല’’- മെ​ക്‌​സി​ക്കോ​യി​ലെ ഇ​റേ​നി​യ​ന്‍ എം​ബ​സി​യു​ടെ എ​ക്‌​സ് അ​ക്കൗ​ണ്ടി​ല്‍​നി​ന്നു​ള്ള പോ​സ്റ്റി​ലൂ​ടെ മെ​ഹ്ദി താ​ജ് വ്യ​ക്ത​മാ​ക്കി.

മൂ​ന്നു ക​ളി​യും അ​മേ​രി​ക്ക​യി​ല്‍
ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ജി​യി​ല്‍ ബെ​ല്‍​ജി​യം, ഈ​ജി​പ്ത്, ന്യൂ​സി​ല​ന്‍​ഡ് ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ഇ​റാ​ന്‍റെ സ്ഥാ​നം. ജൂ​ണ്‍ 16ന് ​ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രേ​യാ​ണ് ഇ​റാ​ന്‍റെ ആ​ദ്യ മ​ത്സ​രം. തു​ട​ര്‍​ന്ന് ജൂ​ണ്‍ 22ന് ​ബെ​ല്‍​ജി​യ​ത്തെ​യും 27ന് ​ഈ​ജി​പ്തി​നെ​യും നേ​രി​ട​ണം.

ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ലോ​സ് ആ​ഞ്ച​ല​സി​ലും മൂ​ന്നാ​മ​ത്തേ​ത് സി​യാ​റ്റി​ലി​ലു​മാ​ണ് ന​ട​ക്കേ​ണ്ട​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇ​റാ​ന്‍റെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളും അ​മേ​രി​ക്ക​യി​ല്‍. 2026 ഫി​ഫ ലോ​ക​ക​പ്പി​ന് യോ​ഗ്യ​താ റൗ​ണ്ടി​ലൂ​ടെ ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ മൂ​ന്നാ​മ​ത് ടീ​മാ​ണ് ഇ​റാ​ന്‍.

Related posts

Leave a Comment