ഇ​വി​ടെ വ​രൂ; തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​ണാം

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യും കൊ​ത്ത​ള​ങ്ങ​ളും രാ​ജ​ഭ​ര​ണ​ത്തി​ന്‍റെ ച​ന്ദ​ന​ഗ​ന്ധ​വും ഒ​ന്നു ചേ​രു​ന്ന ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലൂ​ടെ മെ​ല്ലെ ന​ട​ന്നു നീ​ങ്ങു​ന്ന അ​നു​ഭ​വം. അ​താ​ണ് ലീ​ഫ് ആ​ര്‍​ട്‌​സ് പ്രോ​ജ​ക്ട് സ് ​മ്യൂ​സി​യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന “മൈ ​ട്രി​വാ​ന്‍​ഡ്രം’ പെ​യി​ന്‍റിം​ഗ് പ്ര​ദ​ര്‍​ശ​നം പ​ക​രു​ന്ന അ​നു​ഭ​വം.

27 ചി​ത്ര​കാ​ര​ന്മാ​രാ​ണ് എ​ന്‍റെ തി​രു​വ​ന​ന്ത​പു​രം, എ​ന്ന ക​ലാ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ അ​ന​ന്ത​പു​രി​യെ സാ​ക്ഷാ​ത്ക്ക​രി​ക്കു​ന്ന​ത്. ച​രി​ത്ര രേ​ഖ​ക​ളി​ലും, പ​ഴ​യ​കാ​ല ഫോ​ട്ടോ​ക​ളി​ലും മാ​ത്രം കാ​ണു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ മു​ഖ​വും മാ​റി​യ മു​ഖഛാ​യ​യും കാ​ന്‍​വാ​സു​ക​ളി​ല്‍ ഭ​ദ്രം. പ​ല വ​ര്‍​ണ​ങ്ങ​ളി​ല്‍, സ​ങ്കേ​ത​ങ്ങ​ളി​ല്‍, മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​ണ് ചി​ത്ര​കാ​ര​ന്മാ​ര്‍ ത​ല​സ്ഥാ​ന​ത്തി​ന്‍റെ പ​ഴ​മ​യും പ്രൗ​ഡി​യും പൈ​തൃ​ക​വും പു​ന​ര്‍​സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

മു​ന്‍ ല​ളി​ത ക​ലാ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ പ്ര​ഫ. കാ​ട്ടൂ​ര്‍ ജി. ​നാ​രാ​യ​ണ​പി​ള്ള​യു​ടെ തി​രു​വ​ന​ന്ത​പു​രം ചി​ത്ര​ങ്ങ​ള്‍ എ​ണ്‍​പ​തു​ക​ളി​ല്‍ ചി​ത്ര​കാ​ര​ന്‍ വ​ര​ച്ച​താ​ണ്. ശ്രീ ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ മു​ഖ​മ​ണ്ഡ​പ​ങ്ങ​ളും, സിം​ഹ​മു​ഖം പോ​ലു​ള്ള രാ​ജ​ഭ​ര​ണ​ത്ത​ന്‍റെ ഗം​ഭീ​ര ചി​ഹ്ന​ങ്ങ​ള്‍ പേ​റു​ന്ന കോ​ട്ട​യ്ക്ക​ക​ത്തെ മ​തി​ലു​ക​ളും ഗ​ത​കാ​ല​ത്തി​ന്‍റെ വ​ർ​ണ​സാ​ക്ഷ്യ​ങ്ങ​ൾ ആ​വു​ന്നു.

ശ്രീ ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​വും സെ​ന്‍റ് ജോ​സ​ഫ്‌​സ് ക​ത്തീ​ഡ്ര​ലും പാ​ള​യം ജു​മാ മ​സ്ജി​ദും ഒ​രു പോ​ലെ അ​നു​ഗ്ര​ഹം ചൊ​രി​ഞ്ഞ് നി​ല്‍​ക്കു​ന്ന ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ ചി​ത്ര​കാ​ര​ൻ ടി.​സി. രാ​ജ​ന്‍ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. മ്യൂ​സി​യ​വും കു​തി​ര​മാ​ളി​ക​യും പാ​ള​യം ക​ണ്ണി​മാ​റ മാ​ര്‍​ക്ക​റ്റും പ്രി​യ​ദ​ര്‍​ശി​നി പ്ലാ​ന​റ്റോ​റി​യ​വും ഫോ​ട്ടോ ഫ്രെ​യി​മി​ലെ​ന്ന പോ​ലെ ഒ​പ്പി​യെ​ടു​ത്തി​ട്ടു​ണ്ട്.പ്ര​ദീ​പ് പേ​യാ​ട​ന്‍റെ വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ളും തി ​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ച​രി​ത്രം പേ​റു​ന്നു.

നീ​ല​ക്ക​ട​ലി​ന്‍റെ ത​ഴു​ക​ലേ​റ്റ് എ​ന്ന പോ​ലെ ശ​യി​ക്കു​ന്ന മ​ത്സ്യ​ക​ന്യ​ക​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ണ് മ​ഹാ​ശി​ല്പി കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍റെ മു​ഖം ചേ​ർ​ത്തു വ​ച്ചി​ട്ടു​ള്ള​ത്.ശ്രീ ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ മു​റ​ജ​പ കാ​ല​ത്ത് മു​റ​ജ​പ​ത്തി​നെ​ത്തു​ന്ന ന​മ്പൂ​തി​രി​മാ​ര്‍​ക്കും അ​നു​യാ​യി​ക​ൾ​ക്കും ഭ​ക്ഷ​ണം പാ​കം ചെ​യ്തി​രു​ന്ന​ത് വ​ലി​യ വാ​ര്‍​പ്പു​ക​ളി​ലും ക​ല​ങ്ങ​ളി​ലു​മാ​യി​രു​ന്നു. ഈ ​പാ​ത്ര​ങ്ങ​ളെ​ല്ലാം ക​ഴു​കി​യി​രു​ന്ന​ത് ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കെ ന​ട​യി​ല്‍ ഉ​ള്ള പാ​ത്ര​ക്കു​ള​ത്തി​ലാ​യി​രു​ന്നു. കാ​ല പ്ര​വാ​ഹ​ത്തി​ൽ കു​ളം നി​ക​ത്ത​പ്പെ​ട്ടു.

ഈ ​കു​ളം നി​ക​ത്തി​യ സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ള്‍ തീ​ര്‍​ഥ​പാ​ദ​മ​ണ്ഡ​പം സ്ഥി​തി​ചെ​യ്യു​ന്ന​ത്. പാ​ത്ര​ക്കു​ള​ത്തെ കു​റി​ച്ച​റി​യു​ന്ന​വ​ര്‍ ത​ന്നെ ഇ​ന്ന് ചു​രു​ക്ക​മാ​ണ്.
ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഈ ​പാ​ത്ര​ക്കു​ളം കാ​ണാ​ന്‍ ഒ​ര​വ​സ​രം. 1850 ലെ ​ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ​യും പ​രി​സ​ര​ത്തി​ന്‍റെ​യും പെ​യി​ന്‍റിം​ഗ് പി.​എം. ജോ​യി​യു​ടേ​താ​ണ്.

പ​ഴ​യ​കാ​ല ഫോ​ട്ടോ​യെ അ​ധീ​ക​രി​ച്ചാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ ഈ ​അ​പൂ​ർ​വ ചി​ത്രം ജോ​യി സ​ത്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ ന​ട​യും പ​ദ്മ​തീ​ര്‍​ഥ​വും മാ​ത്ര​മ​ല്ല പ​ദ്മ​തീ​ര്‍​ഥ​ത്തെ നോ​ക്കി​യി​രി​ക്കു​ന്ന ക​ല്ലാ​ന​യെ​യും ലീ​ന ജോ​ഷി വാ​സ​യു​ടെ പെ​യി​ന്‍റിം​ഗി​ൽ കാ​ണാം.ലോ​കാ​രാ​ധ്യ​നാ​യ ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ ചെ​മ്പ​ഴ​ന്തി​യി​ലെ ജ​ന്മ​ഗൃ​ഹം ബി​നു കൊ​ട്ടാ​ര​ക്ക​ര​യു​ടെ കാ​ന്‍​വാ​സി​ല്‍ പ്ര​തി​ഷ്ഠി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

വേ​ളി ടൂ​റി​സ്റ്റ് വി​ല്ലേ​ജി​ലെ കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ തീ​ര്‍​ത്ത പ​ടു​കൂ​റ്റ​ന്‍ ശം​ഖും ബി​നു​വി​ന്‍റെ കാ​ന്‍​വാ​സി​ല്‍ വി​സ്മ​യ​ക്കാ​ഴ്ച​യാ​വു​ന്നു. രാ​ജ​കീ​യ വേ​ഷ​ത്തി​ൽ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന തി​രു​വി​താം​കൂ​റി​ന്‍റെ അ​വ​സാ​ന നാ​ടു​വാ​ഴി ശ്രീ ​ചി​ത്തി​ര​തി​രു​നാ​ള്‍ മ​ഹാ​രാ​ജാ​വി​ന്‍റെ പെ​യി​ന്റിം​ഗ് ബി​ജു അ​മ്പാ​ടി​യു​ടേ​താ​ണ്. ശം​ഖു​മു​ഖ​ത്തെ ആ​റാ​ട്ട് മ​ണ്ഡ​പം ജ്യോ​തി രാം​കു​മാ​ര്‍ മ​നോ​ഹ​ര​മാ​ക്കി​ട്ടു​ണ്ട്.

അ​ന​ന്ത​നി​ല്‍ പ​ള്ളി കൊ​ള്ളു​ന്ന ശ്രീ ​പ​ദ്മ​നാ​ഭ​ന്‍റെ സ്വ​ര്‍​ണ​വ​ര്‍​ണ​മാ​ര്‍​ന്ന പെ​യി​ന്‍റിം​ഗി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍ പ​ര​ശു​വ​യ്ക്ക​ലി​ന്‍റെ കൈ​മു​ദ്ര​യു​ണ്ട്. 1985ല്‍ ​വി​ന്‍​സ​ന്‍റ് കാ​ഞ്ഞി​രം​കു​ളം പേ​ന കൊ​ണ്ട് വ​ര​ച്ച പെ​യി​ന്‍റിം​ഗി​ല്‍ തെ​ങ്ങും വ​ൻ​മ​ര​ങ്ങ​ളും നി​റ​യു​ന്ന അ​ന​ന്ത​പു​രി​യു​ടെ ഗ്രാ​മ സാ​ദൃ​ശ്യ​മു​ള്ള മു​ഖം കാ​ണാം. മ​ര​ങ്ങ​ള്‍​ക്കി​ട​യി​ലും അ​കാ​ശ​ത്തും അ​റി​ഞ്ഞോ അ​റി​യാ​തെ​യോ മ​നു​ഷ്യ​മു​ഖ​ങ്ങ​ളും ചി​ത്ര​കാ​ര​ന്‍ ഇ​ഴ ചേ​ര്‍​ത്തി​ട്ടു​ണ്ട്.


ടി.​എ​ൽ. ചി​ത്ര​യു​ടെ കാ​ന്‍​വാ​സി​ല്‍ തി​രു​ജ​ട​യും തൃ​ശൂ​ല​വും ധ​രി​ച്ച വി​ഴി​ഞ്ഞ​ത്തെ ആ​ഴി​മ​ല ക്ഷേ​ത്ര ന​ട​യി​ലെ അ​മ്പ​ത്തെ​ട്ട് അ​ടി ഉ​യ​ര​ത്തി​ലു​ള്ള ശി​വ​രൂ​പം കാ​ണാം.നീ​ല പ​ര​വ​താ​നി പി​രി​ച്ച​ത് പോ​ലെ കാ​ണു​ന്ന ക​ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലെ കോ​വ​ളം ലൈ​റ്റ് ഹൗ​സ് രാ​ജീ​വ് എം. ​കൃ​ഷ്ണ​ന്‍റെ ചി​ത്ര​മാ​ണ്.

ഫാ. ​സു​ജി​ത് ജോ​ണ്‍ ചേ​ല​ക്കാ​ട്ട്, വി.​എ​സ്. സു​മ തു​ട​ങ്ങി​യ ചി​ത്ര​കാ​രു​ടെ പെ​യി​ന്‍റിം​ഗു​ക​ളും ശ്ര​ദ്ധേ​യം. എ​ക്‌​സി​ബി​ഷ​നൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ധാ​ര​മാ​ക്കി​യു​ള്ള ത​ത്സ​മ​യ പെ​യി​ന്‍റിം​ഗും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.ഡോ. ​എ​സ്.​എം.​ര​ഞ്ജു ലീ​ഫ് ക്യൂ​റേ​റ്റ​റാ​യ ക​ലാ പ്ര​ദ​ര്‍​ശ​നം 22 വ​രെ തു​ട​രും. രാ​വി​ലെ പ​ത്ത്‌ മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​ന സ​മ​യം.

  • സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment