സുസജ്ജം യുഡിഎഫ്: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി മു​ഴു​വ​ൻ സീ​റ്റി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റ് യു​ഡി​എ​ഫി​ന്

തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു പോ​യ​തി​ന്‍റെ പേ​രു​ദോ​ഷം കേ​ട്ട​പ്പോ​ഴും സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി മു​ഴു​വ​ൻ സീ​റ്റി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റും യു​ഡി​എ​ഫി​നു​ത​ന്നെ.

വ്യാ​ഴാ​ഴ്ച രാ​ത്രി കോ​ണ്‍​ഗ്ര​സി​ന്‍റെ ര​ണ്ടാം ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക കൂ​ടി പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ യു​ഡി​എ​ഫി​നു 140 മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളാ​യി. ക​ഴി​ഞ്ഞ ത​വ​ണ 93 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് ഇ​ത്ത​വ​ണ മൂ​ന്നു സ്വ​ത​ന്ത്ര​രെ ഉ​ൾ​പ്പെ​ടെ 95 പേ​രെ മ​ത്സ​രി​പ്പി​ക്കു​ന്നു. ഇ​വ​രി​ൽ ത​ളി​പ്പ​റ​ന്പി​ൽ ടി.​കെ. ഗോ​വി​ന്ദ​ൻ, ഒ​റ്റ​പ്പാ​ല​ത്ത് പി.​കെ. ശ​ശി, അ​ന്പ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​ൻ എ​ന്നീ മു​ൻ സി​പി​എം നേ​താ​ക്ക​ളു​ണ്ട്.

ക​ഴി​ഞ്ഞ ത​വ​ണ 27 സീ​റ്റി​ൽ മ​ത്സ​രി​ച്ച മു​സ്ലിം ലീ​ഗ് ഇ​ത്ത​വ​ണ​യും 27 സീ​റ്റി​ൽ ത​ന്നെ മ​ത്സ​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ പ​ത്തു സീ​റ്റി​ൽ മ​ത്സ​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ഇ​ത്ത​വ​ണ എ​ട്ടു സീ​റ്റു മാ​ത്ര​മേ ല​ഭി​ച്ചു​ള്ളു.

ആ​ർ​എ​സ്പി​ക്ക് ഇ​ത്ത​വ​ണ​യും അ​ഞ്ചു സീ​റ്റ് ല​ഭി​ച്ചു. സി​പി​എ​മ്മി​ൽ​നി​ന്നു പു​റ​ത്തു​വ​ന്ന് പ​യ്യ​ന്നൂ​രി​ൽ മ​ത്സ​രി​ക്കു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ആ​ർ​എ​സ്പി​ക്കു ല​ഭി​ച്ച സീ​റ്റി​ലാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ്, സി​എം​പി, ആ​ർ​എം​പി, മാ​ണി സി. ​കാ​പ്പ​ൻ, പി.​വി. അ​ൻ​വ​ർ എ​ന്നി​വ​ർ​ക്കും സീ​റ്റു​ണ്ട്.

Related posts

Leave a Comment