കാ​റി​ൽ മദ്യം ക​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ സ​ന്ദേ​ശം’; സി​നി​മാ സ്റ്റൈ​ലി​ലെ അ​റ​സ്റ്റി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 1200 ലി​റ്റ​ർ സ്പി​രി​റ്റ്

നീ​ലേ​ശ്വ​രം: ഇ​ന്നോ​വ കാ​റി​ല്‍ ക​ട​ത്തി​യ 1200 ലി​റ്റ​ര്‍ സ്പി​രി​റ്റു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ എ​ട​ക്ക​ഴി​യൂ​ര്‍ പു​ന​യൂ​ര്‍ സൗ​ത്തി​ലെ എ.​എ​ച്ച്.​അ​ന്‍​സി​ഫ് (40), മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​രി​ലെ എ.​ആ​ര്‍.​ഗി​രീ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് നീ​ലേ​ശ്വ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍ നി​ന്ന് 34 കാ​നു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 1200 ലി​റ്റ​ര്‍ സ്പി​രി​റ്റാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇന്നു പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ നീ​ലേ​ശ്വ​രം മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നു സ​മീ​പം കോ​ട്ട​പ്പു​റം റോ​ഡ് ജം​ഗ്ഷ​നി​ലാ​ണ് സ്പി​രി​റ്റ് വേ​ട്ട ന​ട​ന്ന​ത്. എ​സ്‌​ഐ ജി​ഷ്ണു, എ​സ്‌​സി​പി​ഒ ബി​ജു, ഡ്രൈ​വ​ര്‍ സു​മേ​ഷ് എ​ന്നി​വ​ര്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ത്രി​കാ​ല പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​വി.​വി​ജ​യ​ഭാ​ര​ത് റെ​ഡ്ഡി​യു​ടെ നി​ര്‍​ദേ​ശം പോ​ലീ​സി​നു ല​ഭി​ച്ച​ത്.

ഇ​ത​നു​സ​രി​ച്ച് പോ​ലീ​സ് സം​ഘം കോ​ട്ട​പ്പു​റം റോ​ഡ് ജം​ഗ്ഷ​നി​ലേ​ക്ക് കു​തി​ച്ചെ​ത്തി. അ​മി​ത​വേ​ഗത്തി​ലെ​ത്തി​യ ഇ​ന്നോ​വ കാ​റി​നെ പോ​ലീ​സ് ജീ​പ്പ് കു​റു​കെ​യി​ട്ട് ത​ട​ഞ്ഞു​നി​ര്‍​ത്തി.

കാ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പി​ന്നി​ലെ സീ​റ്റു​ക​ള്‍ ഇ​ള​ക്കി​മാ​റ്റി​യ​നി​ല​യി​രു​ന്നു. 35 ലിറ്റ​റി​ന്‍റെ 34 ക​ന്നാ​സു​ക​ളി​ലാ​യി​രു​ന്നു സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മൂ​ന്നു കാ​റു​ക​ളി​ല്‍ സ്പി​രി​റ്റ് ക​ട​ത്തു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.എ​ന്നാ​ല്‍ ര​ണ്ടു കാ​റു​ക​ള്‍ പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞെ​ന്ന് സം​ശ​യി​ക്കു​ന്നു.

Related posts

Leave a Comment