റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ​പു​തി​യ പ്ര​വേ​ശ​ന​സം​വി​ധാ​നം വ​രു​ന്നു ; എ​ൻ​ട്രി പോ​യി​ന്‍റു​ക​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യും

പ​ര​വൂ​ർ: ഉ​ത്സ​വ സീ​സ​ണു​ക​ളി​ലും മ​റ്റും വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ.ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ പ്ര​വേ​ശ​ന-​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്. റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​സു​പ്ര​ധാ​ന തീ​രു​മാ​നം.

യാ​ത്ര​ക്കാ​ർ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന രീ​തി പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ട്രി പോ​യി​ന്‍റു​ക​ളി​ൽ ക്യു​ആ​ർ കോ​ഡ് സ്കാ​നിം​ഗ് ഏ​ർ​പ്പെ​ടു​ത്തും. റി​സ​ർ​വ് ചെ​യ്ത ടി​ക്ക​റ്റു​ക​ൾ, പ്ര​തി​മാ​സ പാ​സു​ക​ൾ, അ​ൺ​റി​സ​ർ​വ്ഡ് ടി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​കം ക​വാ​ട​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ഇ​തു​വ​ഴി ഗേ​റ്റു​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നും യാ​ത്ര​ക്കാ​രു​ടെ നീ​ക്കം കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കാ​നും സാ​ധി​ക്കും.

വ​രാ​നി​രി​ക്കു​ന്ന ദീ​പാ​വ​ലി, ഛഠ് ​പൂ​ജ തി​ര​ക്കു​ക​ൾ മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ഈ ​പ​രി​ഷ്കാ​രം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 2025-ലെ ​ഉ​ത്സ​വ തി​ര​ക്കി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത്.സ്റ്റേ​ഷ​നു​ള്ളി​ൽ സ​ഹാ​യ​ത്തി​നാ​യി ആ​രെ സ​മീ​പി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ “ക​ള​ർ കോ​ഡ​ഡ്’ യൂ​ണി​ഫോം സം​വി​ധാ​ന​വും വ​രു​ന്നു.

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ഫ്ലൂ​റ​സെ​ന്‍റ് ജാ​ക്ക​റ്റു​ക​ളും വെ​ണ്ട​ർ​മാ​ർ, പോ​ർ​ട്ട​ർ​മാ​ർ, ഐ​ആ​ർ​സി​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ്ര​ത്യേ​ക നി​റ​ങ്ങ​ളി​ലു​ള്ള യൂ​ണി​ഫോ​മും ധ​രി​ക്ക​ണം. എ​ല്ലാ​വ​ർ​ക്കും ഐ​ഡി കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കും. പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ക​വാ​ട​ങ്ങ​ളി​ലും അ​ത്യാ​ധു​നി​ക കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും.

ഇ​വ ക​ൺ​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ അ​സാ​ധാ​ര​ണ​മാ​യ തി​ര​ക്കോ മ​റ്റ് പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ ഉ​ട​ന​ടി ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കാ​ൻ ക​ഴി​യും. ഇ​തി​ന് പു​റ​മെ, റെ​യി​ൽ​വ​ൺ ആ​പ്പ് വ​ഴി ഭാ​ര​ത് ടാ​ക്സി സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കും. ന്യൂ​ഡ​ൽ​ഹി​യി​ലെ ഈ ​പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ൽ രാ​ജ്യ​ത്തെ മ​റ്റ് പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ഈ ​സം​വി​ധാ​നം വ്യാ​പി​പ്പി​ക്കാ​നാ​ണ് റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment