നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ക​ള​മ​ശേ​രി​യി​ല്‍; അ​പ​ര​ൻ​മാ​ർ​ക്കും കു​റ​വി​ല്ല

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ല്‍ നി​ന്ന് 119 സ്ഥാ​നാ​ര്‍​ഥി​ക​ള്‍. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പ​ണം പൂ​ര്‍​ത്തി​യാ​യ​തോ​ടെ​യാ​ണ് അ​ന്തി​മ ചി​ത്രം തെ​ളി​ഞ്ഞി​ട്ടു​ള്ള​ത്. 14 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 119 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജി​ല്ല​യി​ല്‍ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ആ​കെ സ​മ​ര്‍​പ്പി​ച്ച​ത് 221 നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളും.

ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍. മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള​ട​ക്കം 12 പേ​ര്‍ ഇ​വി​ടെ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. കു​റ​വ് അ​ഞ്ചു​പേ​ര്‍ മാ​ത്രം മ​ത്സ​രി​ക്കു​ന്ന ആ​ലു​വ​യി​ലും.

പെ​രു​മ്പാ​വൂ​ര്‍ (ഏ​ഴ്), അ​ങ്ക​മാ​ലി (ഒ​ന്‍​പ​ത്), പ​റ​വൂ​ര്‍ (10), വൈ​പ്പി​ന്‍ (ഒ​ന്‍​പ​ത്), കൊ​ച്ചി (എ​ട്ട്), തൃ​പ്പൂ​ണി​ത്തു​റ (11), എ​റ​ണാ​കു​ളം (ഏ​ഴ്), തൃ​ക്കാ​ക്ക​ര (ഏ​ഴ്), കു​ന്ന​ത്തു​നാ​ട് (എ​ട്ട്), പി​റ​വം (ഒ​ന്‍​പ​ത്), മൂ​വാ​റ്റു​പു​ഴ(​ഏ​ഴ്), കോ​ത​മം​ഗ​ലം (10) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഇ​ന്ന് ന​ട​ക്കും.

അ​പ​ര​ന്‍​മാ​ര്‍ പാ​ര​യാ​കു​മോ
പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, മ​ന്ത്രി പി.​രാ​ജീ​വ് എ​ന്നി​വ​ര്‍​ക്ക് അ​പ​ര​ന്മാ​ര്‍. പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ കെ.​ബി. സ​തീ​ശ​ന്‍ എ​ന്ന പേ​രി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യും ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ പി.​രാ​ജീ​വി​ന് അ​പ​ര​നാ​യി രാ​ജീ​വ് എ​ന്ന പേ​രി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഷി​ബു തെ​ക്കും​പു​റ​ത്തി​നു ര​ണ്ട് അ​പ​ര​ന്മാ​രാ​ണു​ള്ള​ത്. ഷി​ബു എ​ന്ന പേ​രി​ല്‍ സ്വ​ത​ന്ത്ര​രാ​യാ​ണ് അ​പ​ര​ന്മാ​ര്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്.

Related posts

Leave a Comment