തിരുവല്ല: പത്തനംതിട്ട ജില്ലയിൽ താപനില 37 ഡിഗ്രി സെൽഷ്യസിൽ. നെടുമ്പ്രത്ത് വീട്ടമ്മയ്ക്കു സൂര്യാഘാതം ഏറ്റു. നെടുമ്പ്രം മുണ്ടുപറമ്പിൽ വീട്ടിൽ സുവർണന്റെ ഭാര്യ സിന്ധുവിനാണ് (54) സൂര്യാഘാതം ഏറ്റത്.
കഴിഞ്ഞ ദിവസം നെടുമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ നടന്ന പൊങ്കാലയ്ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ സിന്ധുവിന് കൈകളിൽ പുകച്ചിൽ അനുഭവപ്പെടുകയായിരുന്നു.
പിന്നാലെ ഇരു കൈകളിലും മുട്ടിന് താഴെയായി കുമിളകൾ രൂപപ്പെട്ടു. തുടർന്ന് അയൽവാസിയായ ഡോക്ടറുടെ അടുത്ത് ചികിത്സ തേടി. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്ന് സിന്ധു പറഞ്ഞു.
റൂഫിംഗ് പണികൾ നടത്തുന്നതിനിടെ രണ്ടാഴ്ച മുമ്പ് കുറ്റൂരിൽ മധ്യവയസ്കനും സൂര്യാഘാതം ഏറ്റിരുന്നു. പകൽ യാത്ര ചെയ്യുന്നവരും ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്
