യു. ​പ്ര​തി​ഭ​യ്‌​ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം; ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍


തി​രു​വ​ന​ന്ത​പു​രം: യു. ​പ്ര​തി​ഭ​യ്‌​ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശത്തിൽ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തി​ന് മു​ന്‍​പ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ ഖേ​ല്‍​ക്ക​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി..

വി​വാ​ദ​പ​രാ​മ​ര്‍​ശ​ത്തെ​ക്കു​റി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​നി​ലെ വി​വാ​ദ വീ​ഡി​യോ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി യു. ​പ്ര​തി​ഭ​യ്‌​ക്കെ​തി​രെ യു​ഡി​എ​ഫ് ഭാ​ര​വാ​ഹി സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത് വി​വാ​ദ​മാ​യിരുന്നു.

Related posts

Leave a Comment