ട്രെ​യി​ൻ സു​ര​ക്ഷ​യ്ക്ക് കൂ​ടു​ത​ൽ ഊ​ന്ന​ൽ: ‘ക​വ​ച് ’ നാ​ലാം പ​തി​പ്പ് കേ​ര​ള​ത്തി​ലും

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ആ​ശ​യ​വി​നി​മ​യ, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ അ​ടി​മു​ടി പ​രി​ഷ്ക​രി​ക്കാ​ൻ 1,200 കോ​ടി രൂ​പ​യു​ടെ ബൃ​ഹ​ദ് പ​ദ്ധ​തി​ക​ൾ​ക്ക് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ത​ദ്ദേ​ശീ​യ കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്ക​ൽ സം​വി​ധാ​ന​മാ​യ ‘ക​വ​ച് നാ​ലാം പ​തി​പ്പ് കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​ന്യ​സി​ക്കും.

കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന, ഗ​താ​ഗ​ത​ത്തി​ര​ക്കേ​റി​യ 548 കി​ലോ​മീ​റ്റ​ർ റൂ​ട്ടു​ക​ളി​ലാ​ണ് 300 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വി​ൽ ക​വ​ച് സ്ഥാ​പി​ക്കു​ന്ന​ത്. ട്രെ​യി​നു​ക​ൾ ഒ​രേ ട്രാ​ക്കി​ൽ വ​രി​ക​യോ അ​പ​ക​ട​സാ​ധ്യ​ത ഉ​ണ്ടാ​വു​ക​യോ ചെ​യ്യു​ന്ന നി​ർ​ണാ​യ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ യാ​ന്ത്രി​ക​മാ​യി ബ്രേ​ക്കു​ക​ൾ പ്ര​യോ​ഗി​ച്ച് കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​ൻ ഈ ​സം​വി​ധാ​ന​ത്തി​ന് സാ​ധി​ക്കും.

തി​ര​ക്കേ​റി​യ റെ​യി​ൽ​വേ ഇ​ട​നാ​ഴി​ക​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ, റെ​യി​ൽ​വേ ശൃം​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ അ​ധി​ഷ്ഠി​ത ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കും.

സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ലെ അ​ഞ്ച് ഡി​വി​ഷ​നു​ക​ളി​ലാ​യി 600 കോ​ടി രൂ​പ ചെ​ല​വി​ൽ ഡ്യു​വ​ൽ-​ഫൈ​ബ​ർ ശൃം​ഖ​ല സ്ഥാ​പി​ക്കും. ഇ​ത് ത​ട​സ​മി​ല്ലാ​ത്ത ട്രെ​യി​ൻ നി​യ​ന്ത്ര​ണ​ത്തി​നും അ​ധി​ക വ​രു​മാ​ന​ത്തി​നു​മാ​യി ഫൈ​ബ​ർ ശേ​ഷി പാ​ട്ട​ത്തി​ന് ന​ൽ​കാ​നും സ​ഹാ​യി​ക്കും.

ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ട്, ഭാ​വ്ന​ഗ​ർ ഡി​വി​ഷ​നു​ക​ളി​ലും 300 കോ​ടി രൂ​പ​യു​ടെ സ​മാ​ന​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. ആ​ധു​നി​ക ട്രെ​യി​ൻ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്കും ക​വ​ചി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നും ആ​വ​ശ്യ​മാ​യ ക​രു​ത്തു​റ്റ ആ​ശ​യ​വി​നി​മ​യ അ​ടി​ത്ത​റ​യാ​ണ് ഈ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment