റി​സ​ർ​വ് ബാ​ങ്ക് വെ​ബ്സൈ​റ്റി​നു നേ​രേ സൈ​ബ​ർ ആ​ക്ര​മ​ണ പ​ര​മ്പ​ര; മൂ​ന്ന് മാ​സ​ത്തി​നി​ടെ 6.1 കോ​ടി ശ്ര​മ​ങ്ങ​ൾ

പ​ര​വൂ​ർ: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ന് നേ​രെ വ​ൻ​തോ​തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. 2025 ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള മൂ​ന്ന് മാ​സ​ത്തി​നി​ടെ മാ​ത്രം 6.1 കോ​ടി ത​വ​ണ​യാ​ണ് വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്യാ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്.

എ​ന്നാ​ൽ അ​തി​നൂ​ത​ന​മാ​യ ഫ​യ​ർ​വാ​ളു​ക​ളും സു​ര​ക്ഷാ എ​ൻ​ജി​നു​ക​ളും ഉ​പ​യോ​ഗി​ച്ച് ഈ ​ശ്ര​മ​ങ്ങ​ളെ​ല്ലാം വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ചു​വെ​ന്ന് ആ​ർ​ബി​ഐ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.സൈ​ബ​ർ ഭീ​ഷ​ണി അ​തി​വേ​ഗം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2025 ഏ​പ്രി​ൽ-​ജൂ​ൺ കാ​ല​യ​ള​വി​ൽ 1.9 കോ​ടി ആ​ക്ര​മ​ണ ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്ന​തെ​ങ്കി​ൽ അ​ടു​ത്ത പാ​ദ​ത്തി​ൽ ഇ​ത് 3.1 കോ​ടി​യാ​യി ഉ​യ​ർ​ന്നു.

ഒ​ടു​വി​ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ത് 6.1 കോ​ടി​യാ​യി ഇ​ര​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഹാ​ക്ക​ർ​മാ​രു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യി ആ​ർ​ബി​ഐ വെ​ബ്‌​സൈ​റ്റ് മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഭേ​ദി​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​ട്ടി​ല്ല. ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ദ്ഭ​വം ക​ണ്ടെ​ത്താ​നും പാ​റ്റേ​ണു​ക​ൾ മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ് ത​ട​യാ​നും ആ​ർ​ബി​ഐ ഇ​പ്പോ​ൾ കൃ​ത്രി​മ​ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സൈ​ബ​ർ സു​ര​ക്ഷ​യ്ക്ക് പു​റ​മെ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് രം​ഗ​ത്തെ പ​രി​ഷ്കാ​ര​ങ്ങ​ളും വ​ലി​യ വി​ജ​യ​മാ​ണെ​ന്ന് ആ​ർ​ബി​ഐ ചൂ​ണ്ടി​ക്കാ​ട്ടി. യു​പി​ഐ ഓ​ട്ടോ​പേ സം​വി​ധാ​നം വ​ഴി 2026 ഫെ​ബ്രു​വ​രി​യി​ൽ മാ​ത്രം 8.68 കോ​ടി ഇ​ട​പാ​ടു​ക​ൾ ന​ട​ന്നു.99 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ജ​യ​നി​ര​ക്കാ​ണ് ഇ​തി​നു​ള്ള​ത്.

കാ​ർ​ഡ് വി​വ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ‘ടോ​ക്ക​ണൈ​സേ​ഷ​ൻ’ വ​ഴി​യും കോ​ടി​ക്ക​ണ​ക്കി​ന് സു​ര​ക്ഷി​ത ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഭാ​വി​യി​ൽ പ​രാ​തി പ​രി​ഹാ​ര​ത്തി​നും ത​ട്ടി​പ്പു​ക​ൾ ത​ട​യാ​നും വോ​യ്‌​സ് ഇ​ന്‍റ​ർ​ഫേ​സു​ക​ൾ വ​ഴി പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നും എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment