അ​യ്യ​പ്പ​ൻ​മാ​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ ഏ​റ്റു​മാ​നൂ​രി​ന്‍റെ അ​ങ്ക​ത്ത​ട്ടി​ൽ തീ​പാ​റും പോ​രാ​ട്ടം; മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ നാ​ട്ട​കം, വി​ജ​യം ആ​വ​ർ​ത്തി​ക്കാ​ൻ വി.​എ​ൻ. വാ​സ​വ​ൻ

ഏ​​റ്റു​​മാ​​നൂ​​ർ: തീ​​പാ​​റു​​ന്ന രാ​​ഷ്‌​​ട്രീ​​യ പോ​​രാ​​ട്ട​​ങ്ങ​​ൾ ന​​ട​​ന്നി​​ട്ടു​​ള്ള നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​മാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ. 1957ലും 1960​​ലും ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഗ്ര​​സി​​നാ​​യി​​രു​​ന്നു വി​​ജ​​യം. കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് രൂ​​പീ​​ക​​രി​​ക്ക​​പ്പെ​​ട്ട ശേ​​ഷം ന​​ട​​ന്ന ആ​​ദ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ1965 ൽ ​​കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് വി​​ജ​​യി​​ച്ചു. 1967ലും 1970​​ലും കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ര​​ണ്ടാ​​മ​​തും കോ​​ൺ​​ഗ്ര​​സ് മൂ​​ന്നാ​​മ​​തു​​മാ​​യി. 1977 ൽ ​​യു​​ഡി​​എ​​ഫി​​ൽ കോ​​ൺ​​ഗ്ര​​സി​​നാ​​യി​​രു​​ന്നു സീ​​റ്റ്. കോ​​ൺ​​ഗ്ര​​സ് ര​​ണ്ടാ​​മ​​തെ​​ത്തി.

1980ൽ ​​എ​​ൽ​​ഡി​​എ​​ഫ് വി​​ജ​​യി​​ച്ചു. 1982ൽ ​​യു​​ഡി​​എ​​ഫി​​ൽ സീ​​റ്റ് ല​​ഭി​​ച്ച കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് വി​​ജ​​യി​​ച്ചു. 1987ൽ ​​ഇ​​രു മു​​ന്ന​​ണി​​ക​​ളെ​​യും തോ​​ല്പി​​ച്ച് സ്വ​​ത​​ന്ത്ര​​ൻ വി​​ജ​​യി​​ച്ചു. 1991ൽ ​​തോ​​മ​​സ് ചാ​​ഴി​​കാ​​ട​​നി​​ലൂ​​ടെ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് മ​​ണ്ഡ​​ലം തി​​രി​​ച്ചു​​പി​​ടി​​ച്ചു. 2006 വ​​രെ കേ​​ര​​ള കോ​​ൺ​​ഗ്ര​​സും ചാ​​ഴി​​കാ​​ട​​നും വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ചു.

2011ൽ ​​മ​​ണ്ഡ​​ലം പു​​ന​​ർ​​നി​​ർ​​ണ​​യ​​ത്തി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്ന കു​​മാ​​ര​​ന​​ല്ലൂ​​ർ പ​​ഞ്ചാ​​യ​​ത്ത് കോ​​ട്ട​​യം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തോ​​ട് ചേ​​ർ​​ക്കു​​ക​​യും കോ​​ട്ട​​യ​​ത്തു​​നി​​ന്നും കു​​മ​​ര​​കം, തി​​രു​​വാ​​ർ​​പ്പ് പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ ഏ​​റ്റു​​മാ​​നൂ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത​​തോ​​ടെ മ​​ണ്ഡ​​ല​​ത്തി​​ന്‍റെ രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യം മാ​​റി. ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭ​​യും അ​​തി​​ര​​മ്പു​​ഴ, നീ​​ണ്ടൂ​​ർ, ആ​​ർ​​പ്പൂ​​ക്ക​​ര, തി​​രു​​വാ​​ർ​​പ്പ്, അ​​യ്മ​​നം, കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​താ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ നി​​യോ​​ജ​​ക മ​​ണ്ഡ​​ലം.

2011ൽ ​​സി​​റ്റിം​​ഗ് എം​​എ​​ൽ​​എ കേ​​ര​​ള കോ​​ൺ​​ഗ്ര​​സി​​ലെ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​നെ തോ​​ല്പി​​ച്ച് കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ് മ​​ണ്ഡ​​ലം ഇ​​ട​​ത് തീ​​ര​​ത്ത​​ടു​​പ്പി​​ച്ചു. 2016ൽ ​​സു​​രേ​​ഷ് കു​​റു​​പ്പ് വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ചു. 2021ൽ ​​വി.​​എ​​ൻ. വാ​​സ​​വ​​ൻ എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ചു. മൂ​​ന്നു ത​​വ​​ണ​​യും യു​​ഡി​​എ​​ഫി​​ൽ സീ​​റ്റ് കേ​​ര​​ളാ കോ​​ൺ​​ഗ്ര​​സി​​നാ​​യി​​രു​​ന്നു.

മൂ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി യു​​ഡി​​എ​​ഫ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ ഇ​​ത്ത​​വ​​ണ സീ​​റ്റ് കേ​​ര​​ളാ കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്ന് കോ​​ൺ​​ഗ്ര​​സ് ഏ​​റ്റെ​​ടു​​ത്തു. എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ കു​​ത്ത​​ക ത​​ക​​ർ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ സീ​​റ്റ് ഏ​​റ്റെ​​ടു​​ത്ത കോ​​ൺ​​ഗ്ര​​സി​​നും യു​​ഡി​​എ​​ഫി​​നും വി​​ജ​​യം അ​​ഭി​​മാ​​ന പ്ര​​ശ്ന​​മാ​​ണ്.

മ​​ണ്ഡ​​ലം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ൻ നാ​​ട്ട​​കം സു​​രേ​​ഷ്
ഇ​​ക്കു​​റി എ​​ങ്ങ​​നെ​​യും മ​​ണ്ഡ​​ലം തി​​രി​​ച്ചു​​പി​​ടി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തി​​ലാ​​ണ് കേ​​ര​​ള കോ​​ൺ​​ഗ്ര​​സി​​ൽ നി​​ന്ന് കോ​​ൺ​​ഗ്ര​​സ് സീ​​റ്റ് ഏ​​റ്റെ​​ടു​​ത്ത​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ നാ​​ട്ട​​കം സു​​രേ​​ഷി​​ന് വി​​ജ​​യി​​ച്ചേ പ​​റ്റൂ. നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തെ ഇ​​ള​​ക്കി​​മ​​റി​​ക്കു​​ന്ന പ്ര​​ചാ​​ര​​ണ​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.വി​​ക​​സ​​ന കാ​​ര്യ​​ത്തി​​ൽ വി.​​എ​​ൻ. വാ​​സ​​വ​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളെ ഖ​​ണ്ഡി​​ച്ചു കൊ​​ണ്ടും നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ന്‍റെ വി​​ക​​സ​​നാ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​യു​​മാ​​ണ് നാ​​ട്ട​​കം സു​​രേ​​ഷി​​ന്‍റെ പ്ര​​ചാ​​ര​​ണം മു​​ന്നേ​​റു​​ന്ന​​ത്.

സ​​ർ​​ക്കാ​​ർ വി​​രു​​ദ്ധ വി​​കാ​​രം തു​​ണ​​യാ​​കു​​മെ​​ന്ന വി​​ശ്വാ​​സ​​ത്തി​​ലാ​​ണ​​വ​​ർ. യു​​ഡി​​എ​​ഫ് കോ​​ട്ട​​യാ​​യ അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​​ലെ ഭൂ​​രി​​പ​​ക്ഷ​​മാ​​ണ് നി​​ർ​​ണാ​​യ​​ക​​മാ​​കു​​ന്ന​​ത്. ഇ​​വി​​ടെ യു​​ഡി​​എ​​ഫി​​ന്‍റെ ഭൂ​​രി​​പ​​ക്ഷം 2500ന് ​​അ​​പ്പു​​റം പോ​​കാ​​തെ എ​​ൽ​​ഡി​​എ​​ഫ് നോ​​ക്കു​​മ്പോ​​ൾ ഭൂ​​രി​​പ​​ക്ഷം ആ​​റാ​​യി​​ര​​ത്തി​​നു മു​​ക​​ളി​​ൽ എ​​ത്തി​​ക്കാ​​നാ​​ണ് യു​​ഡി​​എ​​ഫി​​ന്‍റെ ശ്ര​​മം.

ഇ​​തി​​നാ​​യി പ​​ര​​മാ​​വ​​ധി താ​​ര​​പ്ര​​ചാ​​ര​​ക​​രെ അ​​തി​​ര​​മ്പു​​ഴ​​യി​​ൽ എ​​ത്തി​​ക്കു​​ക​​യാ​​ണ​​വ​​ർ. ഇ​​ന്ന് രാ​​ഹു​​ൽ ഗാ​​ന്ധി​​യും നാ​​ളെ ശ​​ശി ത​​രൂ​​രും അ​​തി​​ര​​മ്പു​​ഴ​​യി​​ൽ എ​​ത്തും. മ​​റ്റ് ദേ​​ശീ​​യ – സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളും വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ മ​​ണ്ഡ​​ല​​ത്തി​​ൽ എ​​ത്തും.

വി​​ജ​​യം ആ​​വ​​ർ​​ത്തി​​ക്കാ​​ൻ വി.​​എ​​ൻ. വാ​​സ​​വ​​ൻ
വി.​​എ​​ൻ. വാ​​സ​​വ​​നി​​ലൂ​​ടെ ഏ​​റ്റു​​മാ​​നൂ​​രി​​ന് ആ​​ദ്യ​​മാ​​യി മ​​ന്ത്രി​​സ്ഥാ​​നം ല​​ഭി​​ച്ചു. ഏ​​റ്റു​​മാ​​നൂ​​രി​​ൽ ന​​ട​​ത്തി​​യ വി​​ക​​സ​​ന​​ങ്ങ​​ൾ അ​​ക്ക​​മി​​ട്ടു പ​​റ​​ഞ്ഞാ​​ണ് എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി വി.​​എ​​ൻ. വാ​​സ​​വ​​ൻ വീ​​ണ്ടും മ​​ത്സ​​രി​​ക്കു​​ന്ന​​ത്. നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ല്ലാ ഭാ​​ഗ​​ങ്ങ​​ളി​​ലും വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ന്ന​​ത് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ മു​​ഴു​​വ​​ൻ പി​​ഡ​​ബ്ല്യു​​ഡി റോ​​ഡു​​ക​​ളും ബി​​എം ആ​​ൻ​​ഡ് ബി​​സി നി​​ല​​വാ​​ര​​ത്തി​​ലാ​​ക്കി. അ​​തി​​ര​​മ്പു​​ഴ ടൗ​​ൺ വി​​ക​​സ​​നം, കു​​മ​​ര​​കം കോ​​ണ​​ത്താ​​റ്റ് പാ​​ലം, കാ​​രി​​ത്താ​​സ് മേ​​ല്പാ​​ലം, ഏ​​റ്റു​​മാ​​നൂ​​ർ മി​​നി സി​​വി​​ൽ സ്റ്റേ​​ഷ​​ൻ, പു​​ന്ന​​ത്തു​​റ ക​​മ്പ​​നി​​ക്ക​​ട​​വ് പാ​​ലം, ചീ​​പ്പു​​ങ്ക​​ൽ – മ​​ണി​​യാ​​പ​​റ​​മ്പ് റോ​​ഡ്, ഏ​​റ്റു​​മാ​​നൂ​​ർ മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ലെ ചു​​വ​​ർ​​ച്ചി​​ത്ര​​ങ്ങ​​ളു​​ടെ ന​​വീ​​ക​​ര​​ണം, വി​​വി​​ധ ക്ഷേ​​ത്ര​​ങ്ങ​​ളു​​ടെ ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ, മാ​​ന്നാ​​നം ചാ​​വ​​റ മ്യൂ​​സി​​യം, വി​​വി​​ധ സ്കൂ​​ളു​​ക​​ൾ​​ക്ക് ആ​​ധു​​നി​​ക നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ തു​​ട​​ങ്ങി, പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​തും നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തു​​മാ​​യ പ​​ദ്ധ​​തി​​ക​​ൾ വി.​​എ​​ൻ. വാ​​സ​​വ​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

എ​​ൻ​​ഡി​​എ​​യ്ക്ക് കു​​തി​​പ്പേ​​കാ​​ൻ ആ​​തി​​ര ഡി. ​​നാ​​യ​​ർ
2016ൽ ​​ബി​​ഡി​​ജെ​​എ​​സും 2021 ൽ ​​ബി​​ജെ​​പി​​യും മ​​ത്സ​​രി​​ച്ച എ​​ൻ​​ഡി​​എ ഇ​​ത്ത​​വ​​ണ ക​​ള​​ത്തി​​ലി​​റ​​ക്കു​​ന്ന​​ത് ട്വ​​ന്‍റി 20യു​​ടെ ആ​​തി​​ര ഡി. ​​നാ​​യ​​രെ​​യാ​​ണ്. 25 കാ​​രി​​യാ​​യ ആ​​തി​​ര സം​​സ്ഥാ​​ന​​ത്തെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ സ്ഥാ​​നാ​​ർ​​ഥി​​യാ​​ണ്.

യു​​വ​​ത്വ​​ത്തി​​ന്‍റെ പ്ര​​സ​​രി​​പ്പോ​​ടെ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​ട​​നീ​​ളം സാ​​ന്നി​​ധ്യ​​മ​​റി​​യി​​ച്ച് മു​​ന്നേ​​റു​​ന്ന ആ​​തി​​ര നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ന്‍റെ വി​​ക​​സ​​ന വി​​ഷ​​യ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടു​​ന്നു​​ണ്ട്.

പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി​​യി​​ലൂ​​ടെ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ന് ല​​ഭി​​ക്കാ​​വു​​ന്ന വി​​ക​​സ​​ന​​ക്കു​​തി​​പ്പ് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ആ​​തി​​ര​​യു​​ടെ പ്ര​​ചാ​​ര​​ണം.

Related posts

Leave a Comment