എൽഡിഎഫിനു തു​ട​ര്‍ഭ​ര​ണം ഉ​റ​പ്പ്; സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ സോ​ണി​യാ​ഗാ​ന്ധി​ക്ക് പ​ങ്കി​ല്ലെ​ന്ന് എം.​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ സോ​ണി​യാ​ഗാ​ന്ധി​ക്ക് പ​ങ്കി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. പ​ങ്ക് തെ​ളി​യി​ക്കു​ന്ന യാ​തൊ​രു രേ​ഖ​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​വ​ണ​യും തു​ട​ര്‍ ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്നും നൂ​റ് സീ​റ്റി​ല​ധി​കം എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ സ​മ​യം ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ സോ​ണി​യാ​ഗാ​ന്ധി​ക്ക് ഉ​ള്‍​പ്പെ​ടെ പ​ങ്കു​ണ്ടെ​ന്നാ​ണ് സി​പി​എം നേ​താ​ക്ക​ള്‍ പ്ര​ച​ര​ണം ന​ട​ത്തി വ​ന്നി​രു​ന്ന​ത്.

എം.​എ.​ബേ​ബി​യു​ടെ അ​ഭി​പ്രാ​യം സി​പി​എ​മ്മി​നെ വെ​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശം ന​ട​ത്തി​യ രാ​ഹു​ല്‍​ഗാ​ന്ധി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. സ്വ​ര്‍​ണം ക​ട്ട​വ​രും വാ​ങ്ങി​യ​വ​രും സ്വ​ന്തം വീ​ട്ടി​ല്‍ എ​ങ്ങ​നെ വ​ന്നു​വെ​ന്ന് രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ച​ത്

Related posts

Leave a Comment