നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സി​പി​എം ദേ​ശീ​യ പാ​ർ​ട്ടി അ​ല്ലാ​താ​വു​മെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യി​ൽ ചെ​ങ്കൊ​ടി നാ​ട്ടു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന സി​പി​എം നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യു​ന്ന​തോ​ടെ ദേ​ശീ​യ പാ​ർ​ട്ടി അ​ല്ലാ​താ​വു​മെ​ന്നു ചെ​റി​യാ​ൻ ഫി​ലി​പ്പ്.

ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി​രു​ന്ന സി​പി​എം ഇ​പ്പോ​ൾ പ​തി​മൂ​ന്നാ​മ​ത്തെ പാ​ർ​ട്ടി​യാ​ണ്. ലോ​ക്സ​ഭ​യി​ൽ 4 സീ​റ്റും വോ​ട്ട് 1.76 ശ​ത​മാ​ന​വും മാ​ത്രം. ഒ​രു ദേ​ശീ​യ പാ​ർ​ട്ടി​യാ​കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലൊ​ന്ന് നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന പാ​ർ​ട്ടി​യാ​ക​ണ​മെ​ന്ന​താ​ണ്.

കേ​ര​ള​ത്തി​ൽ തു​ട​രു​മെ​ങ്കി​ലും പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​പി​എം സം​സ്ഥാ​ന പാ​ർ​ട്ടി​യാ​കാ​ൻ സാ​ധ്യ​ത​യി​ല്ല. സം​സ്ഥാ​ന പാ​ർ​ട്ടി​യാ​ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് ആ​റു ശ​ത​മാ​നം വോ​ട്ടും ര​ണ്ടു നി​യ​മ​സ​ഭാ സീ​റ്റും നേ​ട​ണം.

മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 11 ലോ​ക്‌​സ​ഭാ സീ​റ്റും കു​റ​ഞ്ഞ​ത് ര​ണ്ടു ശ​ത​മാ​നം വോ​ട്ടും നേ​ട​ണ​മെ​ന്ന​താ​ണ് മ​റ്റൊ​രു മാ​ന​ദ​ണ്ഡം.​അ​ല്ലെ​ങ്കി​ൽ, നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ലു ലോ​ക്സ​ഭാ സീ​റ്റും ആ​റു ശ​ത​മാ​നം വോ​ട്ടും നേ​ട​ണം.

ഈ ​ര​ണ്ടു മാ​ന​ദ​ണ്ഡ​പ്ര​കാ​ര​വും സി​പി​എ​മ്മി​ന് ദേ​ശീ​യ പാ​ർ​ട്ടി​യാ​കാ​ൻ ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം അ​ർ​ഹ​ത​യി​ല്ലെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​ഞ്ഞു.

Related posts

Leave a Comment