വ​ന്ദേ ഭാ​ര​ത് നി​ർ​മാ​ണ​ത്തി​ൽ കു​തി​പ്പു​മാ​യി മോ​ഡേ​ൺ കോ​ച്ച് ഫാ​ക്ട​റി​യും

പ​ര​വൂ​ർ: രാ​ജ്യ​ത്തെ സെ​മി-​ഹൈ സ്പീ​ഡ് ട്രെ​യി​നാ​യ വ​ന്ദേ ഭാ​ര​തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ പു​തി​യ നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ.ചെ​ന്നൈ​യി​ലെ ഐ​സി​എ​ഫി​നും ക​പൂ​ർ​ത്ത​ല​യി​ലെ ആ​ർ​സി​എ​ഫി​നും പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്‌​ബ​റേ​ലി​യി​ലു​ള്ള മോ​ഡേ​ൺ കോ​ച്ച് ഫാ​ക്ട​റി​യും (എം​സി​എ​ഫ്) ത​ങ്ങ​ളു​ടെ ആ​ദ്യ വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ നി​ർ​മി​ച്ചു.

ഇ​തോ​ടെ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ശേ​ഷി റെ​യി​ൽ​വേ​യു​ടെ മൂ​ന്ന് പ്ര​ധാ​ന ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും കൈ​വ​ന്നു. പു​തു​താ​യി നി​ർ​മി​ച്ച ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.യാ​ത്ര​ക്കാ​രു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് വ​ന്ദേ ഭാ​ര​ത് നി​ർ​മാ​ണം കൂ​ടു​ത​ൽ ഫാ​ക്ട​റി​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച​ത്.

16 കോ​ച്ചു​ക​ളു​ള്ള പു​തി​യ ട്രെ​യി​നി​ൽ നി​ര​വ​ധി സാ​ങ്കേ​തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. പ്ര​ത്യേ​ക എ​ൻ​ജി​നു​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലാ​ത്ത ഇ​എം​യു സാ​ങ്കേ​തി​ക​വി​ദ്യ​യി​ലാ​ണ് ഈ ​ട്രെ​യി​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വെ​റും 140 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​ർ വേ​ഗ​ത കൈ​വ​രി​ക്കാ​ൻ ഈ ​ട്രെ​യി​നി​ന് സാ​ധി​ക്കും.

മ​ണി​ക്കൂ​റി​ൽ 180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ക്കു​ക. ഓ​രോ ര​ണ്ട് കോ​ച്ചു​ക​ളി​ലും 50 ശ​ത​മാ​നം പ​വേ​ർ​ഡ് ആ​ക്‌​സി​ലു​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള​തി​നാ​ൽ വേ​ഗ​ത്തി​ൽ വേ​ഗ​ം കൂ​ട്ടാ​നും കു​റ​യ്ക്കാ​നും ഈ ​ട്രെ​യി​നി​ന് ക​ഴി​യും.

നി​ല​വി​ൽ 8, 16, 20 കോ​ച്ചു​ക​ളു​ള്ള മൂ​ന്ന് വ്യ​ത്യ​സ്ത രീ​തി​ക​ളി​ലാ​ണ് വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. 2018-ന് ​ശേ​ഷം ഇ​തു​വ​രെ രാ​ജ്യ​ത്ത് 97 വ​ന്ദേ ഭാ​ര​ത് ചെ​യ​ർ കാ​ർ ട്രെ​യി​നു​ക​ളാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. റാ​യ്‌​ബ​റേ​ലി​യി​ൽ നി​ന്നു​ള്ള പു​തി​യ ട്രെ​യി​നു​ക​ൾ കൂ​ടി എ​ത്തു​ന്ന​തോ​ടെ വ​ന്ദേ ഭാ​ര​ത് ശൃം​ഖ​ല കൂ​ടു​ത​ൽ ശ​ക്ത​മാ​കും.

Related posts

Leave a Comment