ജോ​ലി​യെ പ്ര​ണ​യി​ച്ച​വ​ൻ… പാ​തി​രാ​ത്രി 12-നും ​ലാ​പ്ടോ​പ്പി​നു മു​ന്നി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്നു, അ​തും ന​ടു​റോ​ഡി​ൽ: വീ​ഡി​യോ കാ​ണാം

കോ​ർ​പ്പ​റേ​റ്റ് ജോ​ലി​ക​ൾ പ​ല​പ്പോ​ഴും സ​മ്മ​ർ​ദം നി​റ​ഞ്ഞ​താ​കും. ജോ​ലി ഭാ​ര​വും ടെ​ൻ​ഷ​നു​മെ​ല്ലാം വ​ള​രെ​ക്കൂ​ടു​ത​ലാ​യി​രി​ക്കും. അ​ത് തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. രാ​ത്രി 12:15 -ന് ​തി​ര​ക്കേ​റി​യ റോ​ഡി​ൽ ബൈ​ക്കി​ന് മു​ക​ളി​ൽ ലാ​പ്ടോ​പ്പ് വ​ച്ചു​കൊ​ണ്ട് ഒ​രു യു​വാ​വ് ജോ​ലി ചെ​യ്യു​ക​യാ​ണ്. ‘രാ​ത്രി 12 മ​ണി​ക്ക് ബൈ​ക്കി​ലി​രു​ന്ന് പ്ര​ണ​യി​ക്കു​ക​യ​ല്ല, ലാ​പ്ടോ​പ്പി​ൽ ഫി​നാ​ൻ​സ് കാ​ര്യ​ങ്ങ​ൾ നോ​ക്കു​ക​യാ​ണ്’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചു.

യു​വാ​വ് തി​ടു​ക്ക​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. വീ​ഡി​യോ എ​ടു​ക്കു​ന്ന വ്യ​ക്തി യു​വാ​വി​നോ​ട് പ​ല​തും ചോ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​തി​നെ​ല്ലാം ഒ​രു ചി​രി മാ​ത്ര​മാ​ണ് യു​വാ​വി​ന്‍റെ മ​റു​പ​ടി. ലാ​പ്ടോ​പ്പി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ജോ​ലി​യി​ൽ മു​ഴു​കി​യി​രി​ക്കു​ന്ന ആ ​യു​വാ​വ് ഇ​ന്ത്യ​ൻ കോ​ർ​പ്പ​റേ​റ്റി​ന്‍റെ വ്യ​ക്ത​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ത്ര​യും ക​ഷ്ട​പ്പെ​ടു​ന്ന​തി​ന് ശ​ന്പ​ളം കൂ​ടു​ത​ൽ എ​ന്തെ​ങ്കി​ലും നി​ന​ക്ക് കി​ട്ടു​ന്നു​ണ്ടോ എ​ന്ന് ആ​ശ​ങ്ക അ​റി​യി​ച്ച​വ​രും ചെ​റു​ത​ല്ല. സ​ഹോ​ദ​രാ, ദ​യ​വാ​യി വീ​ട്ടി​ൽ പോ​യി ഉ​റ​ങ്ങൂ’ എ​ന്ന ഉ​പ​ദേ​ശം ന​ൽ​കി​യ​വ​രും ചെ​റു​ത​ല്ല.

 

Related posts

Leave a Comment