തളിപ്പറമ്പ്: പരിയാരം കുറ്റ്യേരിയിൽ ബിജെപി നേതാവിനെ മർദിച്ചെന്ന പരാതിയിൽ അഞ്ചു സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി ഏരിയ പ്രസിഡന്റ് വി.പി. കുഞ്ഞിരാമനാണ് (56) മർദനമേറ്റത്.
കുഞ്ഞിരാമന്റെ പരാതിയിൽ ബാബു, മനോഹരൻ, സി.എച്ച്. വിജയൻ, പി.പി. രാജീവൻ, ഭരതൻ എന്നിവരുടെ പേരിലാണ് തളിപ്പറന്പ് പോലീസ് കേസെടുത്തത്.
കുഞ്ഞിരാമനെ തടഞ്ഞു നിർത്തി ബാബു ഇരുന്പുവടി കൊണ്ട് അടിക്കുകയും മറ്റുള്ളവർ മർദിച്ചുമെന്നുമാണ് കേസ്.
