കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പരിഹസിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ. വനവാസത്തിന് പോകുന്ന വി.ഡി.സതീശന് എല്ലാ ആശംസകളും നേരുന്നു. വനംവകുപ്പ് മന്ത്രിയെന്ന നിലയിൽ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന് വനത്തിൽ ഒരുക്കി നൽകാം.
കെ.സുധാകരന്റെ ആഗ്രഹവും അതുതന്നെയല്ലേ. മുഖ്യമന്ത്രിയാകണമെന്ന സതീശന്റെ ആഗ്രഹം നടക്കില്ല. എന്നാൽ വനവാസത്തിനു പോകണമെന്ന ആഗ്രഹമെങ്കിലും നടക്കട്ടെയെന്നും ശശീന്ദ്രൻ പറഞ്ഞു. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തും.
എലത്തൂരിൽ തനിക്കെതിരെ അപരനെ നിർത്തിയത് എൻഡിഎയും യുഡിഎഫുമാണ്. എലത്തൂരിൽ താൻ വിജയിക്കും. എന്നാൽ ഭൂരിപക്ഷത്തിൽ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
