ടൂ​റി​സം സാ​ധ്യ​ത​യു​മാ​യി തൊ​ടു​പു​ഴ​യി​ലെ ഉ​റ​വ​പ്പാ​റ; പ​ക്ഷേ സു​ര​ക്ഷ​യ്ക്ക് ന​ട​പ​ടി​യി​ല്ല

തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ ദി​വ​സം ഇ​ടി​മി​ന്ന​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ തൊ​ടു​പു​ഴ ഉ​റ​വ​പ്പാ​റ മ​ല​യി​ല്‍ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പ്ര​കൃ​തി​യു​ടെ അ​തി​മ​നോ​ഹ​ര ദൂ​ര​ക്കാ​ഴ്ച​യും പ്ര​ശാ​ന്ത​ത​യും ഒ​ത്തു​ചേ​ര്‍​ന്ന ഉ​റ​വ​പ്പാ​റ തൊ​ടു​പു​ഴ​യി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണെ​ങ്കി​ലും ഇ​വി​ടം സു​ര​ക്ഷി​ത​മ​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഇ​ടി​മി​ന്ന​ലേ​റ്റ് പ​ന്ത്ര​ണ്ടു​കാ​രി മ​രി​ക്കാ​നി​ട​യാ​യ ദാ​രു​ണ​സം​ഭ​വം.

ഉ​റ​വ​പ്പാ​റ മ​ര​ങ്ങാ​ലി​പ്പാ​റ​യി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ് പെ​രു​മ്പാ​വൂ​ര്‍ മു​ണ്ട​യ്ക്ക​ല്‍ വ​ട​ക്ക​നേ​തി​ല്‍ അ​ഫ്‌​സ​ലി​ന്‍റെ മ​ക​ള്‍ ന​ഫീ​സ​ത്തു​ല്‍ മി​സ്‌​റി​യ (12) മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ പി​താ​വ് വി.​എം. അ​ഫ്‌​സ​ലി​ന് (39) ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല സ്വ​ദേ​ശി​യാ​യ ഗോ​കു​ല്‍ എ​സ്. രാ​ജ് (26) എ​ന്ന യു​വാ​വി​നും മി​ന്ന​ലേ​റ്റ​ങ്കി​ലും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ അ​പ​ക​ട​മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളോ നി​രീ​ക്ഷ​ണ​കാ​മ​റ​ക​ളോ ഇ​ല്ലാ​ത്ത​താ​ണ് ദു​ര​ന്ത​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

മ​ല​യാ​ള പ​ഴ​നി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഉ​റ​വ​പ്പാ​റ സു​ബ്ര​ഹ്മ​ണ്യ​ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​തും സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 500 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലു​മാ​ണ് ഈ ​പ്ര​ദേ​ശം നി​ല​നി​ല്‍​ക്കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. എ​ന്നാ​ല്‍ ഇ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും ടൂ​റി​സം വ​കു​പ്പും കാ​ര്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ വ​ഴി​വി​ള​ക്കു​ക​ളൊ​ന്നും തെ​ളി​യാ​താ​യ​തോ​ടെ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ഇ​വി​ടെ എ​ത്തു​ന്ന​വ​ര്‍​ക്ക് ദു​രി​ത​മാ​ണ്. രാ​ത്രി​യാ​യാ​ല്‍ പ​ല​രും ത​പ്പി​ത്ത​ട​ഞ്ഞാ​ണ് തി​രി​കെ ന​ട​ന്നി​റ​ങ്ങു​ന്ന​ത്.

രാ​ത്രി​യാ​കു​ന്ന​തോ​ടെ മു​ള്ള​ന്‍​പ​ന്നി, കു​റു​ക്ക​ന്‍, കീ​രി, ഇ​ഴ​ജ​ന്തു​ക്ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ഭീ​ഷ​ണി​യു​മു​ണ്ട്. ഈ ​ദു​ര​വ​സ്ഥ​യെ തു​ട​ര്‍​ന്ന് ക്ഷേ​ത്രം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ഴി​വി​ള​ക്ക് സ്ഥാ​പി​ച്ചാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ത് ക്ഷേ​ത്ര​ത്തി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി​രു​ന്നു.
മ​ഴ പെ​യ്താ​ല്‍ കൂ​റ്റ​ന്‍​പാ​റ​ക​ളി​ല്‍ ച​വി​ട്ടി തെ​ന്നി​വീ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്.

ഇ​തി​നു പു​റ​മേ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മ​ദ്യ​പാ​നി​ക​ള​ട​ക്ക​മു​ള്ള സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. പ്ര​ദേ​ശ​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഉ​റ​വ​പ്പാ​റ​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഓ​രോ വ​ര്‍​ഷ​വും ന​ഗ​ര​സ​ഭാ ബ​ജ​റ്റി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കാ​റു​ണ്ടെ​ങ്കി​ലം ഒ​ന്നും ന​ട​പ്പാ​കാ​റി​ല്ല. വി​വി​ധ ടൂ​റി​സം പ​ദ്ധ​തി​ക​ള്‍​ക്കാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്താ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നി​ടെ ഉ​റ​വ​പ്പാ​റ​യു​ടെ ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​യി ഒ​ട്ടേ​റെ​പ്പേ​ര്‍ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്. പു​ല​ര്‍​ച്ചെ​യും ഉ​ച്ച​യ്ക്കു ശേ​ഷം വെ​യി​ലി​ന്‍റെ കാ​ഠി​ന്യം കു​റ​യു​ന്ന​തോ​ടെ​യു​മാ​ണ് പ​ല​രും മ​ല​മു​ക​ളി​ലെ​ത്തു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന മ​ഴ​യും ഇ​ടി​മി​ന്ന​ലും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ഭീ​ഷ​ണി​യാ​കാ​റു​ണ്ട്. എ​ന്നാ​ല്‍ ഈ ​സ​മ​യ​ങ്ങ​ളി​ല്‍ ഇ​വി​ടെ​യെ​ത്തു​ന്ന​വ​ര്‍​ക്ക് അ​പ​ക​ട മു​ന്ന​റി​യി​പ്പു ന​ല്‍​കാ​ന്‍ യാ​തൊ​രു സം​വി​ധാ​ന​വു​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പ​ക​ട​ത്തി​നു ശേ​ഷം വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് നാ​ട്ടു​കാ​ര്‍​ത​ന്നെ മു​ന്ന​റി​യി​പ്പു ന​ല്‍​കു​ന്നു​ണ്ട്.

Related posts

Leave a Comment