തിരുവനന്തപുരം: നിതിന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയുണ്ടായിരുന്നെങ്കില്‍ അക്കാര്യം കോളജ് അധികൃതര്‍ക്ക് തങ്ങളെ അറിയിക്കാമായിരുന്നുവെന്ന് നിതിന്റെ സഹോദരി ഭര്‍ത്താവ് അശോകന്.
അധ്യാപികയെ ലോണ്‍ ആപ്പില്‍ നിന്നും വിളിച്ച കാര്യം തങ്ങളെ കോളജ് അധികൃതരൊ അധ്യാപികയൊ അറിയിച്ചിരുന്നില്ല.ടീച്ചറിന്റെ നമ്പര്‍ റഫറന്‍സിന് വേണ്ടി കൊടുത്തതാകാം. ടീച്ചര്‍ക്ക് ലോണ്‍ ആപ്പുകാരില്നിന്നു ലഭിച്ച സന്ദേശം സഹോദരിക്കും ലഭിച്ചിരുന്നു.
കോളജ് അധികൃതര്‍ ഇതുവരെക്കും തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും നിതിന്‍ തെറ്റ് ചെയ്തെങ്കില്‍ തങ്ങളെ കോളജ് അധികൃതര്‍ക്ക് അറിയിക്കാമായിരുന്നുവെന്നും അശോകന് പറഞ്ഞു.
ടീച്ചറെക്കുറിച്ച് നിതിന്‍ നല്ല മതിപ്പും അഭിപ്രായവുമായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
