കോ​ണ്‍​ഗ്ര​സി​ന് ഒ​രു സി​സ്റ്റ​വും നേ​താ​ക്ക​ളു​മു​ണ്ട്;​ ഫ​ലം വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്ക​ണം; മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​ക​ള്‍ ത​ള​ളി കെ.​സി. വേ​ണു​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: ഫ​ലം എ​ത്തും​മു​മ്പു​ള്ള കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​ക​ള്‍ ത​ള​ളി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. കോ​ണ്‍​ഗ്ര​സി​ന് ഒ​രു സി​സ്റ്റ​വും നേ​താ​ക്ക​ളു​മു​ണ്ട്. എ​ല്ലാ​വ​രും കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. വി​ഷ​യം പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യേ​ണ്ട​ത​ല്ലെ​ന്നും പ​ര​സ്യ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് പോ​കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ള്‍ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഉ​റ​ച്ച വി​ശ്വാ​സം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​ത് വ​രെ എ​ല്ലാ​വ​രും കാ​ത്തി​രി​ക്ക​ണ​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

വ​നി​താ സം​വ​ര​ണ ബി​ല്‍ സ​ര്‍​ക്കാ​രി​ന് ഇ​ഷ്ടം​പോ​ലെ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സ്വാ​ത​ന്ത്ര്യം ന​ല്‍​കു​ന്ന ബി​ല്ലാ​യി മാ​റും. ത​ങ്ങ​ള്‍​ക്ക് ജ​യി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം മ​ണ്ഡ​ല​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റു​ന്ന രീ​തി നാം ​ക​ണ്ട​താ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment