ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന പെൺകുട്ടി സു​ഹൃ​ത്തു​ക്ക​ൾ ഓ​ടി​ക്ക​ളി​ക്കു​ന്ന​ത് നോക്കി നിന്നു: വൈറലായി ഹൃദയാഹാരിയായ വീഡിയോ

കൂ​ട്ടു​കാ​ർ ത​ന്‍റെ മു​ന്നി​ൽ ക​ളി​ക്കു​ന്ന​ത് ക​ണ്ട് സ​ന്തോ​ഷി​ക്കു​ന്ന കൊ​ച്ചു​പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ നി​റ ക​ണ്ണു​ക​ളോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി, ത​ന്‍റെ കൂട്ടുകാർ ഓ​ടി​ക്ക​ളി​ക്കു​ന്ന​ത് നോ​ക്കി ചി​രി​ക്കു​ന്ന കാ​ഴ്ച കാ​ണു​ന്ന​വ​രു​ടെ ക​ണ്ണു​നി​റ​യ്ക്കു​ന്ന​താ​ണ്. കൂ​ട്ടു​കാ​രു​ടെ സ​ന്തോ​ഷം ക​ണ്ട് മ​ന​സ് നി​റ​ഞ്ഞ് ചി​രി​ക്കു​ന്ന കൊ​ച്ചു മി​ടു​ക്കി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന​കം ത​ന്നെ ആയിരങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു.

ദി​വ ചൗ​ധ​രി എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. കോ​ണി​പ്പ​ടി​യി​ൽ ഇ​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക്ക് സ​മീ​പം ര​ണ്ട് ആ​ൺ​കു​ട്ടി​ക​ൾ ഗു​സ്തി പി​ടി​ക്കു​ന്ന​തും ഓ​ടി​ക്ക​ളി​ക്കു​ന്ന​തും നോ​ക്കി ആ​സ്വ​ദി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. ശാ​രീ​രി​ക​മാ​യി അ​വ​ർ​ക്കൊ​പ്പം ഓ​ടാ​ൻ ക​ഴി​യാ​ത്ത പെ​ൺ​കു​ട്ടി, കി​ലു​ക്കാം​പെ​ട്ടി പോ​ലെ ചി​രി​ച്ച് അ​വ​രൊ​ടൊ​പ്പം സ​ന്തോ​ഷി​ക്കു​ക​യാ​യി​രു​ന്നു.

സ്വ​ന്തം വി​ഷ​മ​ങ്ങ​ൾ മ​റ​ന്ന് കൂ​ട്ടു​കാ​രു​ടെ ചി​രി​ക്കൊ​പ്പം ചേ​രു​ന്ന ആ ​പെ​ൺ​കു​ട്ടി​യു​ടെ നി​ഷ്ക​ള​ങ്ക​ത വീ​ഡി​യോ​യു​ടെ മാ​റ്റ് കൂ​ട്ടു​ന്നു. വ​ള​രെ ചെ​റി​യ ഒ​രു വീ​ഡി​യോ ആ​ണെ​ങ്കി​ലും വ​ലി​യൊ​രു വൈ​കാ​രി​ക​ത അ​തി​ൽ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്. സ്വ​ന്തം ശാ​രീ​രി​ക പ​രി​മി​തി​ക​ൾ മ​റ​ന്ന്, മ​റ്റു​ള്ള​വ​രു​ടെ സ​ന്തോ​ഷ​ത്തി​ൽ ആ​ന​ന്ദം ക​ണ്ടെ​ത്താ​ൻ അ​വ​ൾ​ക്ക് ക​ഴി​യു​ന്നു എ​ന്ന​താ​ണ് വീ​ഡി​യോ ചൂ​ണ്ടി​കാ​ട്ടു​ന്ന​ത്.

ഹൃ​ദ​യ​ത്തെ സ്പ​ർ​ശി​ക്കു​ന്ന​തും അ​തേ​സ​മ​യം സ​ങ്ക​ട​മു​ണ​ർ​ത്തു​ന്ന​തു​മാ​ണ് ആ ​പു​ഞ്ചി​രി​യെ​ന്ന് പ​ല​രും കു​റി​ച്ചു. ഇ​ത് ക​ണ്ട​പ്പോ​ൾ എ​ന്‍റെ ക​ണ്ണ് നി​റ​ഞ്ഞു, ക​രു​ത്ത​യാ​യ പെ​ൺ​കു​ട്ടി, ദൈ​വം നി​ന്നെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ, എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

(വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Related posts

Leave a Comment