തൃ​ശൂ​രി​ൽ വെ​ടി​പ്പു​ര​യി​ൽ വ​ൻ സ്ഫോ​ട​നം; മൂ​ന്ന് മ​ര​ണം; എ​ട്ടു പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​രം; മൃ​ത​ദേ​ഹ​ങ്ങ​ൾ ചി​ന്നി​ച്ചി​ത​റി​യ നി​ല​യി​ൽ

തൃ​ശൂ​ർ: പൂ​ര​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ടി​നു വേ​ണ്ടി വെ​ടി​ക്കോ​പ്പു​ക​ൾ ഒ​രു​ക്കി​യി​രു​ന്ന വെ​ടി​പ്പു​ര​യി​ൽ വ​ൻ സ്ഫോ​ട​നം. നാ​ൽ​പ​തോ​ളം പേ​ർ ജോ​ലി ചെ​യ്തി​രു​ന്ന വെ​ടി​പ്പു​ര​യി​ലാ​ണ് വ​ൻ സ്ഫോ​ട​നം ന​ട​ന്ന​ത്.

വെ​ടി​പ്പു​ര പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പാ​ട​ത്തി​ന്‍റെ ചു​റ്റു​പാ​ടു​ണ്ടാ​യി​രു​ന്ന മ​ര​ങ്ങ​ളെ​ല്ലാം ക​ത്തി​ന​ശി​ച്ചു. സ്ഫോ​ട​ന​മു​ണ്ടാ​യി ഏ​റെ നേ​ര​ത്തി​നു ശേ​ഷ​വും തു​ട​ർ​സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യി. പ​രി​ക്കേ​റ്റ പ​ല​ർ​ക്കും മാ​ര​ക​മാ​യ പൊ​ള്ള​ലേ​റ്റെ​ന്നാ​ണ് വി​വ​രം.

വെ​ടി​പ്പു​ര പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പാ​ട​ത്തി​ന്‍റെ ചു​റ്റു​പാ​ടും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ചി​ത​റി​ത്തെ​റി​ച്ചു. കൂ​ടു​ത​ൽ ആം​ബു​ല​ൻ​സു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഇ​പ്പോ​ഴും വെ​ടി​ക്കോ​പ്പു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​നാ​ൽ വെ​ടി​പ്പു​ര പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് പൂ​ർ​ണ​തോ​തി​ലു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച എ​ട്ടു പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്.

Related posts

Leave a Comment