ഇത്തിരി സമാധാനം തരുമോ…. രാ​വി​ലെ അ​ഞ്ചി​നു തു​ട​ങ്ങു​ന്ന സ്ഥി​രം ക​ലാ​പ​രി​പാ​ടി​യാ​ണി​ത്: ഇ​ന്ത്യ​ൻ അ​യ​ൽ​വാ​സി​ക​ൾ ത​ന്നെ ഉ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി; വി​വാ​ദ​മാ​യി യു​വാ​വി​ന്‍റെ പോ​സ്റ്റ്

യു​എ​സി​ലെ ഫ്രി​സ്കോ​യി​ൽ ന​ട​ന്ന ഒ​രു സം​ഭ​വ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച​യ്ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​കാ​ര​നാ​യി ഒ​രു യു​വാ​വി​ന് അ​യൽ​പ​ക്ക​ത്തെ വീ​ട്ടി​ൽ നി​ന്നും അ​തി​രാ​വി​ലെ അ​ഞ്ച് മു​ത​ൽ തു​ട​ങ്ങു​ന്ന ബ​ഹ​ള​ങ്ങ​ൾ കാ​ര​ണം ഉ​റ​ങ്ങാ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പ് പ​ല​ത​ര​ത്തി​ലു​ള്ള തീ ​പാ​റും ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​യൊ​രു​ക്കി​യ​ത്.

ഒ​രു ഓ​സ്ട്രേ​ലി​യ​ൻ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന യു​എ​സി​ലെ ഫ്രി​സ്കോ​യി​ൽ താ​മ​സി​ക്കു​ന്ന യു​വാ​വ് വൈകുന്നേരം 6 മുതൽ പുലർച്ചെ 2 വ​രെ​യു​ള്ള ഷി​ഫ്റ്റി​ൽ ജോ​ലി ക​ഴി​ഞ്ഞ് പിന്നെയും ഒരു മണിക്കൂറിനു ശേഷമാണ് ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ നി​ന്നും എ​ല്ലാ ദി​വ​സ​വും രാ​വി​ലെ അ​ഞ്ച് മ​ണി മു​ത​ൽ ബ​ഹ​ള​മാ​ണ​ന്ന് യു​വാ​വ് വ്യ​ക്ത​മാ​ക്കു​ന്നു.

അ​ഞ്ച് മ​ണി മു​ത​ൽ വ​ലി​യ വാ​യി​ൽ ശ​ബ്ദ​ങ്ങ​ളും റോ​ഡി​ൽ വെ​ള്ളം ഒ​ഴി​ച്ച് ക​ഴു​കു​ന്ന​തും മു​റ്റ​ത്ത് കോ​ലം വ​ര​യ്ക്കു​ന്ന ഒ​ച്ച​പാ​ടു​ക​ളും കാ​ര​ണം ത​നി​ക്ക് ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നു​മാ​ണ് യു​വാ​വ് പ​രാ​തി പ​റ​യു​ന്ന​ത്. താ​ൻ അ​വ​രോ​ട് ത​ന്‍റെ ഉ​റ​ക്ക സ​മ​യ​ത്തെ​കു​റി​ച്ച് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​തി​ൽ ഒ​രു മാ​റ്റ​വും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും യു​വാ​വ് വെ​ളി​പ്പെ​ടു​ത്തു. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ൽ താ​ൻ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് രാ​ത്രി 10 മു​ത​ൽ രാ​വി​ലെ 7 വ​രെ ശ​ബ്ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് നി​യ​മം ഉ​ള്ള​താ​യും യു​വാ​വ് പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​പോ​സ്റ്റ് പ​ങ്കു​വ​ച്ച​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന മ​റ്റ് താ​മ​സ​ക്കാ​ർ​ക്ക് ഒ​ന്നും ഇ​തു​വ​രെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും. കൃ​ത്യ​മാ​യി പ​രാ​തി​പെ​ട​ണം എ​ന്നു​മു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് പ​ല​രും പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment