മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് അ​പ​ക​ടം; നാ​ലു​പേ​രി​ൽ ഒ​രാ​ളു​ടെ നി​ല മെ​ച്ച​പ്പെ​ട്ടു

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ഐ​സി​യു​വി​ലു​ള്ള നാ​ല് പേ​രി​ൽ ഒ​രാ​ളു​ടെ നി​ല മെ​ച്ച​പ്പെ​ട്ടു. തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന വി​ഷ്ണു​വി​ന്‍റെ ആ​രോ​ഗ്യ അ​വ​സ്ഥ​യി​ലാ​ണ് പു​രോ​ഗ​തി​യു​ള്ള​ത്. ര​ണ്ട് പേ​രെ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​ക്കി.

ബേ​ൺ​സ് ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​രു​വ​മ്പാ​ടി​യു​ടെ വെ​ടി​ക്കെ​ട്ട് ക​രാ​റു​കാ​ര​ൻ മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സ​തീ​ഷി​നെ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 11 പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

തി​രി​ച്ച​റി​യാ​നാ​വാ​ത്ത വി​ധ​ത്തി​ൽ ല​ഭി​ച്ച ശ​രീ​ര ഭാ​ഗ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യും മു​ണ്ട​ത്തി​ക്കോ​ട്ടെ പാ​ട​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ന​ലെ ല​ഭി​ച്ച ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ട​വും ഇ​ന്ന് ന​ട​ക്കും.

നാ​ല് പേ​രെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യാ​ണ് നി​ല​വി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തോ​ടെ ന​ട​ത്തു​ന്ന ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി പു​റ​ത്തുവ​രാ​ൻ തു​ട​ങ്ങും.

Related posts

Leave a Comment