തൃശൂർ വെ‌ടിക്കെട്ടുപുര ദുരന്തം ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​ന്നും ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ല​ഭി​ച്ചു

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട്ടെ വെ​ടി​ക്കെ​ട്ടു പു​ര​യി​ലെ ദു​ര​ന്ത​പ​ശ്ചാ​ത്ത​ല​ത്തി​ൽ പൂ​രം വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും, ചു​ട​ല​പ്പ​റ​ന്പാ​യി ദു​ര​ന്ത​ഭൂ​മി. ക​ണ്ണീ​രു​ണ​ങ്ങാ​തെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളും പ​രി​ക്കേ​റ്റ​വ​രും. സ്ഫോ​ട​ന​ത്തി​ന്‍റെ​യും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ​യും ഞെ​ട്ട​ൽ വി​ട്ടു​മാ​റാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ.

അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി ഇ​ന്നും ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ല​ഭി​ച്ചു. അ​പ​ക​ട​സ്ഥ​ല​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്നും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.11 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​തു​വ​രെ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​ത്. ഇ​തി​ൽ ഒ​രെ​ണ്ണം ഇ​തു​വ​രെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. ഇൗ ​മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​യും ചി​ന്നി​ച്ചി​ത​റി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​ടെ​യും സാ​ന്പി​ളു​ക​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ല്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ പ​ത്തു സാ​ന്പി​ളു​ക​ളു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന് അ​റി​യാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന​ലെ​യും സം​ഭ​വ​സ്ഥ​ല​ത്തു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 103 ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യും പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ല​ത്തേ​ത​ട​ക്കം ഇ​തു​വ​രെ 132 ശ​രീ​ര​ഭാ​ഗ​ങ്ങ​ളാ​ണ് അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്. 34പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണു സ്ഥി​രീ​ക​ര​ണം.

12 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ അ​പ്പോ​ഴും ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​ത്. ഇ​തി​ൽ നാ​ലു​പേ​രു​ടെ​ നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്. എ​ട്ടു​പേ​ർ വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വി​ട്ട​യ​ച്ചു. ദു​ര​ന്ത​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഒ​ന്പ​തു​പേ​ർ നേ​ര​ത്തെ വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment