പ​ഠി​ക്കു​ന്ന​ത് ആ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ; അ​ഗ​ളി ഗ​വ. ഹൈ​സ്കൂ​ളി​ൽ 14 വ​ർ​ഷ​മാ​യി പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്ല

അ​ഗ​ളി: പ്ര​ധാ​ന ആ​ദി​വാ​സി മേ​ഖ​ല​യാ​യ അ​ട്ട​പ്പാ​ടി​യി​ലെ അ​ഗ​ളി ഗ​വ. ഹൈ​സ്കൂ​ളി​ൽ 14 വ​ർ​ഷ​മാ​യി പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്ല. ആ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന അ​ട്ട​പ്പാ​ടി​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ ദു​ര​വ​സ്ഥ​യാ​ണി​ത്.

ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക നി​ക​ത്താ​ത്ത​തി​നാ​ൽ സ്കൂ​ൾ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​യി ന​ട​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല. സ്കൂ​ൾ സ്ഥാ​പി​ത​മാ​യ 1957 മു​ത​ൽ 2013 ജൂ​ലൈ 31 വ​രെ ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രു​ടെ പ്രൊ​മോ​ഷ​ൻ ത​സ്തി​ക​യാ​യി​രു​ന്നു നി​ല​നി​ന്നി​രു​ന്ന​ത്.

എ​ന്നാ​ൽ 2013 ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക ത​സ്തി​ക ത​മി​ഴ് ന്യൂ​ന​പ​ക്ഷ അ​ധ്യാ​പ​ക​രു​ടെ പ്രൊ​മോ​ഷ​ൻ ത​സ്തി​ക​യാ​യി സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ടു.

ഈ ​ന​ട​പ​ടി​ക്കു​ശേ​ഷ​മാ​ണ് സ്കൂ​ളി​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​രു​ടെ ശോ​ഷ​ണ​മു​ണ്ടാ​യ​ത്.

ആ​ദി​വാ​സി മേ​ഖ​ല​യാ​യ​തി​നാ​ൽ സ​ർ​ക്കാ​രി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ വേ​ദി​യാ​ണ് അ​ഗ​ളി ഗ​വ. ഹൈ​സ്കൂ​ൾ. ഭാ​ഷാ​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ത​മി​ഴ് അ​ധ്യാ​പ​ക​ർ​ക്ക് സ്കൂ​ളി​ലെ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​താ​യി.

ഇ​ക്കാ​ര​ണ​ത്താ​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന ത​മി​ഴ് വി​ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ സ്ഥ​ലം​മാ​റ്റം വാ​ങ്ങി സ്ഥ​ലം വി​ടു​ക​യാ​ണു പ​തി​വ്. ഇ​വി​ടേ​ക്കു നി​യ​മി​ത​രാ​കു​ന്ന ത​മി​ഴ് അ​ധ്യാ​പ​ക​ർ​ക്ക് ജോ​ലി​യി​ൽ തു​ട​രു​ന്ന​തി​നു താ​ത്പ​ര്യ​മി​ല്ലെ​ന്നു​ള്ള​താ​ണ് വ​സ്തു​ത.

സ്കൂ​ളി​ലെ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ മ​റ്റു സീ​നി​യ​ർ അ​ധ്യാ​പ​ക​രാ​ണ് കാ​ല​ങ്ങ​ളാ​യി പ്ര​ധാ​ന അ​ധ്യാ​പ​ക​രു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ഇ​തു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

പ്ര​ധാ​ന അ​ധ്യാ​പ​ക ത​സ്തി​ക ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ലേ​ക്കു മാ​റ്റു​ക​യാ​ണ് ഇ​തി​നു ഏ​ക പ​രി​ഹാ​ര​മാ​ർ​ഗ​മെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ത​മി​ഴ് വം​ശ​ജ​ർ അ​ധി​ക​മാ​യു​ള്ള അ​ട്ട​പ്പാ​ടി​യി​ലെ പു​തൂ​ർ ഗ​വ. ട്രൈ​ബ​ൽ സ്കൂ​ളി​ലേ​ക്ക് ഭാ​ഷ ന്യൂ​ന​പ​ക്ഷ സം​വ​ര​ണ ത​സ്തി​ക മാ​റ്റി​യാ​ൽ ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ അ​ഭി​പ്രാ​യം.

അ​ഗ​ളി യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1100 വി​ദ്യാ​ർ​ഥി​ക​ളാ​ണ് മു​ൻ​വ​ർ​ഷം ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ത​മി​ഴ് മീ​ഡി​യ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

1100 വി​ദ്യാ​ർ​ഥി​ക​ളി​ൽ 61 കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് ത​മി​ഴ് മീ​ഡി​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന​തും ചേ​ർ​ത്തു​വാ​യി​ക്കേ​ണ്ട​താ​ണ്. ത​മി​ഴ് ന്യൂ​ന​പ​ക്ഷ സം​വ​ര​ണ ത​സ്തി​ക​മാ​റ്റി ജ​ന​റ​ൽ കാ​റ്റ​ഗ​റി നി​യ​മ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ഇ​തു​സം​ബ​ന്ധി​ച്ച് മ​ന്ത്രി, എം​എ​ൽ​എ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​വേ​ദ​നം ന​ൽ​കി​യി​ട്ടും അ​ന​ന്ത​ര ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല​ന്നാ​ണ് ആ​ക്ഷേ​പം. നി​വേ​ദ​നം വ​കു​പ്പു​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​നു​കൂ​ല ന​ട​പ​ടി​ക്ക്‌ മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു​വെ​ന്നും എം​എ​ൽ​എ എ​ൻ. ഷം​സു​ദ്ദീ​ൻ അ​റി​യി​ച്ചു.

Related posts

Leave a Comment