കനത്ത ചൂട്: സീ​സ​ണി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ട് പൈ​നാ​പ്പി​ള്‍ ക​ര്‍​ഷ​ക​ര്‍


കോ​​ട്ട​​യം: ക​​ടു​​ത്ത ചൂ​​ടു​​കാ​​ല​​ത്ത് അ​​പ്ര​​തീ​​ക്ഷി​​ത തി​​രി​​ച്ച​​ടി നേ​​രി​​ട്ട് പൈ​​നാ​​പ്പി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍. മു​​ന്‍​വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍​നി​​ന്നും വ്യ​​ത്യ​​സ്ത​​മാ​​യി പൈ​​നാ​​പ്പി​​ളി​​നു വി​​ള​​വ് ല​​ഭി​​ക്കാ​​ത്തതും വി​​ൽ​പ്പ​​ന കു​​റ​​ഞ്ഞ​​തു​​മാ​​ണ് ക​​ര്‍​ഷ​​ക​​രെ പ്ര​​തി​​ന്ധി​​യി​​ലാ​​ക്കി​​യ​​ത്. നി​​ല​​വി​​ല്‍ കി​​ലോ​​ഗ്രാ​​മി​​ന് 20 രൂ​​പ​​യാ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്കു കി​​ട്ടു​​ന്ന​​ത്. ഒ​​രു മാ​​സം മു​​മ്പു കി​​ലോ​​ഗ്രാ​​മി​​നു 40 മു​​ത​​ല്‍ 60 രൂ​​പ വ​​രെ ല​​ഭി​​ച്ചി​​രു​​ന്നു. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പൈ​​നാ​​പ്പി​​ള്‍ വി​​റ്റ​​ഴി​​യേ​​ണ്ട വേ​​ന​​ല്‍​ക്കാ​​ല​​ത്ത് വി​​ല കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു​​താ​​ഴു​​ക​​യാ​​ണ്.

ഉ​​ത്പാ​​ദ​​ന​​ത്തെ ക​​ടു​​ത്ത ചൂ​​ട് ബാ​​ധി​​ച്ച​​താ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്കു തി​​രി​​ച്ച​​ടി​​യാ​​യ​​ത്. ക​ടു​ത്ത ചൂ​​ട് കാ​​ര​​ണം പൈ​​നാ​​പ്പി​​ളി​​ന്‍റെ വ​​ലി​​പ്പ​​വും തൂ​​ക്ക​​വും കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്. സൂ​​ര്യ​​പ്ര​​കാ​​ശം നേ​​രി​​ട്ടേ​​ല്‍​ക്കു​​ന്ന ഭാ​​ഗ​​ങ്ങ​​ള്‍ പൊ​​ള്ളി ന​​ശി​​ക്കു​​ന്ന​​ത് ച​​ക്ക​​യു​​ടെ ഗു​​ണ​​മേ​​ന്മ​​യെ​​യും ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. ഗ്രേ​​ഡ് അ​​നു​​സ​​രി​​ച്ചാ​​ണു വി​​ല ല​​ഭി​​ക്കു​​ന്ന​​ത്. ക​​ടു​​ത്ത ചൂ​​ടി​​ല്‍ തോ​​ട്ട​​ങ്ങ​​ളി​​ല്‍​നി​​ന്ന് എ ​​ഗ്രേ​​ഡ് പൈ​​നാ​​പ്പി​​ളു​​ക​​ള്‍ ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ്. കൈ​​ത ക​​രി​​ഞ്ഞ് പോ​​കു​​ന്ന​​തോ​​ടെ വി​​ള​​വ് പാ​​ക​​മാ​​കാ​​തെ വ​​ള​​ര്‍​ച്ച മു​​ര​​ടി​​ച്ച് വാ​​ടി​​പ്പോ​​കു​​ക​​യാ​​ണ്. 120 ദി​​വ​​സം പി​​ന്നി​​ട്ടി​​ട്ടും വ​​ള​​ര്‍​ച്ച​​യി​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണ് പൈ​​നാ​​പ്പി​​ള്‍.

ഒ​​രു കി​​ലോ​​ഗ്രാം ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ന്‍ 35 മു​​ത​​ല്‍ 50 രൂ​​പ വ​​രെ ചെ​​ല​​വ് വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​പ്പോ​​ഴ​​ത്തെ വി​​ല ക​​ര്‍​ഷ​​ക​​ര്‍​ക്ക് വ​​ലി​​യ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത​​യാ​​ണ് ഉ​​ണ്ടാ​​ക്കു​​ന്ന​​ത്. ഈ ​​വി​​ല പ​​ണി​​ക്കൂ​​ലി​​ക്കു​​പോ​​ലും മ​​തി​​യാ​​കു​​ന്നി​​ല്ലെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ പ​​രാ​​തി. ഇ​​തോ​​ടെ പൈ​​നാ​​പ്പി​​ള്‍ ക​​ര്‍​ഷ​​ക​​ര്‍ ഗു​​രു​​ത​​ര പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്ക് നീ​​ങ്ങു​​ക​​യാ​​ണ്. ഒ​​രു ഏ​​ക്ക​​ര്‍ പൈ​​നാ​​പ്പി​​ള്‍ കൃ​​ഷി​​ക്ക് വി​​ള​​വെ​​ടു​​പ്പ് വ​​രെ ഏ​​ക​​ദേ​​ശം നാ​​ല് ല​​ക്ഷം രൂ​​പ ക​​ര്‍​ഷ​​ക​​ന് ചെ​​ല​​വാ​​കും.

ചെ​​റു​​കി​​ട ക​​ര്‍​ഷ​​ക​​രി​​ല്‍ പ​​ല​​രും സ്ഥ​​ലം പാ​​ട്ട​​ത്തി​​നെ​​ടു​​ത്താ​​ണ് കൃ​​ഷി ന​​ട​​ത്തു​ന്ന​​ത്. കി​​ലോ​​ഗ്രാ​​മി​​നു കു​​റ​​ഞ്ഞ​​ത് 50 രൂ​​പ​​യെ​​ങ്കി​​ലും ല​​ഭി​​ച്ചാ​​ലേ ന​​ഷ്ട​​മി​​ല്ലാ​​തെ മു​​ന്നോ​​ട്ട് പോ​​കാ​​നാ​​കു എ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ല്‍.ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​വും വേ​​ന​​ല്‍​ക്കാ​​ല സീ​​സ​​ണ്‍ മോ​​ശ​​മാ​​യി​​രു​​ന്നു. ഏ​​പ്രി​​ല്‍ പ​​കു​​തി​​യോ​​ടെ വി​​ല താ​​ഴ്ന്നി​​രു​​ന്നു. ഇ​​ത്ത​​വ​​ണ വേ​​ന​​ല്‍ ക​​ടു​​ക്കു​​മെ​​ന്ന കാ​​ലാ​​വ​​സ്ഥാ പ്ര​​വ​​ച​​ന​​ങ്ങ​​ള്‍ പൈ​​നാ​​പ്പി​​ള്‍ വി​​ല്പ​​ന വ​​ര്‍​ധി​​പ്പി​​ക്കു​​മെ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലി​​ലാ​​യി​​രു​​ന്നു ക​​ര്‍​ഷ​​ക​​രും ക​​ച്ച​​വ​​ട​​ക്കാ​​രും. ​

ജി​​ല്ല​​യി​​ലെ മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളി​​ല്‍ ഉ​​ള്‍​പ്പെ​​ടെ പൈ​​നാ​​പ്പി​​ള്‍ കൃ​​ഷി വ്യാ​​പ​​ക​​മാ​​ണ്. ഈ ​​കൃ​​ഷി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ​​തി​​നാ​​യി​​ര​​ക്ക​​ണി​​ക്കു പേ​​രാ​​ണു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്.​ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ കൂ​​ടു​​ത​​ലാ​​യി വ​​രു​​ന്ന​​ത് ജാ​​ര്‍​ഖ​​ണ്ഡ്, അ​​സം, ബം​​ഗാ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​ണ്. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ ബം​​ഗാ​​ള്‍, അ​​സം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള തൊ​​ഴി​​ലാ​​ളി​​ക​​ള്‍ തി​​രി​​ച്ചു​പോ​​യ​​തും മേ​​ഖ​​ല​​യ്ക്ക് തി​​രി​​ച്ച​​ടി​​യാ​​ണ്. പാ​​ച​​ക വാ​​ത​​ക ക്ഷാ​​മം മൂ​​ലം ക​​ട​​ക​​ള്‍ അ​​ട​​ച്ചു​​പൂ​​ട്ടി​​യ​​തും യു​​ദ്ധ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ക​​യ​​റ്റു​​മ​​തി കു​​റ​​ഞ്ഞ​​തും വി​​ല​​യി​​ടി​​വി​​നു കാ​​ര​​ണ​​മാ​​യി.                                                               

 

Related posts

Leave a Comment