മ​ന്ത്രി​മാ​രു​ടെ സ്റ്റാ​ഫി​നെ തീ​രു​മാ​നി​ക്കു​ന്ന​തി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ ച​ര്‍​ച്ച​ക​ളു​മാ​യി മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ മ​ന്ത്രി​മാ​രു​ടെ പ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​നെ തീ​രു​മാ​നി​ക്കു​ന്ന​തി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ ച​ര്‍​ച്ച​ക​ളു​മാ​യി മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം. ഏ​ക​പ​ക്ഷീ​യ​മാ​യി സ്റ്റാ​ഫി​നെ തീ​രു​മാ​നി​ക്ക​രു​തെ​ന്നും മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടേ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടേ​യും അ​ഭി​പ്രാ​യം തേ​ട​ണ​മെ​ന്നും ഉ​പ​ജാ​പ​ക സം​ഘ​ങ്ങ​ളു​ടെ പി​ടി​യി​ലാ​കാ​തെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കോ​ഴി​ക്കോ​ട് ചേ​ര്‍​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു.

യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ പോ​ഷ​ക സം​ഘ​ട​ന​ക​ള്‍​ക്കും അ​ടി​ത്ത​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കും വ​ലി​യ പ​ങ്കു​ണ്ട്. ഉ​പ​ജാ​പ​ക സം​ഘ​ത്തി​ന്‍റെ പി​ടി​യി​ല്‍​പ്പെ​ട്ട് വ്യ​ക്തി​താ​ത്പ​ര്യ​ത്തി​ന​നു​സ​രി​ച്ച് പ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​നെ തീ​രു​മാ​നി​ക്ക​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശം.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ളാ​കാ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ശി​ഹാ​ബ് ത​ങ്ങ​ളും ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദം യു​ഡി​എ​ഫി​നെ​ക്കു​റി​ച്ച് പു​തി​യ ത​ല​മു​റ​യി​ലു​ള്‍​പ്പെ​ടെ അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നാ​ണ് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ന്‍റെ പൊ​തു​വേ​യു​ള്ള വി​ല​യി​രു​ത്ത​ല്‍.

Related posts

Leave a Comment