തൃശൂർ: 36 മണിക്കൂർ നീണ്ടുനി ന്ന പൂരാഘോഷത്തിനുശേഷം മൂന്നുമണിക്കൂർകൊണ്ടു നഗരം വൃത്തിയാക്കി കോർപറേഷൻ ആരോഗ്യവിഭാഗം ശുചീകരണജീവനക്കാരും ഹരിതകർമസേനയും.
തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ട്, അതിനോടുചേർന്നുള്ള റിംഗ് റോഡുകൾ എന്നിവിടങ്ങളിലാണ് ശുചീകരണപ്രവർത്തനങ്ങൾ നടന്നത്. പകൽപൂരം കഴിഞ്ഞശേഷമായിരുന്നു മാസ് ക്ലീനിംഗ്.
മേയർ ഡോ. നിജി ജസ്റ്റിൻ ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ചന്ദ്രൻ, മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, കോർപറേഷൻ സെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചീകരണജീവനക്കാർ, ഹരിതകർമസേനയടക്കമുള്ള മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
