വി​ല​പി​ടി​പ്പു​ള്ള പ​ശു​ക്ക​ളെ മോ​ഷ്ടി​ച്ചു ക​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍​

തൊ​ടു​പു​ഴ: വി​ല​പി​ടി​പ്പു​ള്ള പ​ശു​ക്ക​ളെ മോ​ഷ്ടി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​യാ​ളെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ണ​പ്പു​റം വ​ലി​യ​കു​ള​ത്തി​ല്‍ വി.​എ​ച്ച്.​ നി​യാ​സ് (40) ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ണ്ണ​പ്പു​റം, ക​രി​മ​ണ്ണൂ​ര്‍, കോ​ടി​ക്കു​ളം, ക​ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് മാ​സ​ങ്ങ​ളാ​യി പ​ശു​ക്ക​ള്‍ മോ​ഷ​ണം പോ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേഷ​ന്‍ പ​രി​ധി​യി​ലു​ള്ള ഈ​സ്റ്റ് ക​ലൂ​ര്‍ ഭാ​ഗ​ത്തെ ആ​നി​മൂ​ട്ടി​ല്‍ കു​ര്യ​ന്‍, ത​ട്ടാം​കു​ടി​യി​ല്‍ ടി.​പി. ​ശ​ശി​ധ​ര​ന്‍ എ​ന്നി​വ​രു​ടെ പ​ശു​ക്ക​ള്‍ മോ​ഷ​ണം പോ​യി​രു​ന്നു. ഇ​വ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ക​ലൂ​ര്‍ മു​ത​ല്‍ പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സവ​രെ​യു​ള്ള ഇ​രു​നൂ​റോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തെ​യും പ്ര​തി​യെ​യും കു​റി​ച്ച് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ച​ത്. നി​യാ​സ് പ​ശു​ക്ക​ളെ വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടുപോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ വ​ണ്ണ​പ്പു​റ​ത്തെ വീ​ട്ടി​ല്‍നി​ന്നാ​ണ് നി​യാ​സി​നെ ഡി​വൈ​എ​സ്പി​യു​ടെ സ്‌​ക്വാ​ഡും പോ​ലീ​സ് സം​ഘ​വും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. എ​ച്ച്എ​ഫ് ഇ​നം പ​ശു​ക്ക​ളെ​യാ​ണ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ച​ത്. മോ​ഷ്ടി​ക്കു​ന്ന പ​ശു​ക്ക​ളെ പാ​ല​ക്കാ​ട് പ്ര​ദേ​ശ​ത്ത് വി​ല്‍​ക്കു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു. ഇ​യാ​ളു​ടെ മൂ​ത്ത​സ​ഹോ​ദ​ര​ന്‍ ക​ശാ​പ്പു​കാ​ര​നാ​ണ്.

വി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത പ​ശു​ക്ക​ളെ ക​ശാ​പ്പ് ചെ​യ്ത് വി​റ്റ​താ​യും പ​റ​യ​പ്പെ​ടു​ന്നു. പ്ര​തി​യു​ടെ ഭാ​ര്യ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തം​ഗ​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് ഇ​ന്ന​ലെ പ്ര​തി​യു​മാ​യി മോ​ഷ​ണം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ​ല ഭാ​ഗ​ത്തുനി​ന്നും ഇ​യാ​ള്‍ പ​ശു​ക്ക​ളെ മോ​ഷ്ടി​ച്ച​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ പ​രാ​തി​ക്കാ​ര്‍​ക്ക് പ​ണം കൊ​ടു​ത്ത് കേ​സ് ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment