എല്ലാവർഷവും മുടങ്ങാതെ ലോട്ടറി എടുക്കുന്ന ദമ്പതികൾക്ക് ഒടുവിൽ ഭാഗ്യം വീണുകിട്ടിയത് 30 വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം. അമേരിക്കയിലെ ടെക്സസിലുള്ള ദമ്പതികൾ 30 വർഷത്തോളം ഒരേ ലോട്ടറി മുടങ്ങാതെ എടുത്തതിനൊടുവിൽ 390 കോടി രൂപ സമ്മാനമായി നേടി. ഒടുവിൽ ഭാഗ്യം ഒരുനാൾ അവരെയും തേടിയെത്തി.
റിച്ചാർഡ്സൺ സ്വദേശികളായ ഈ ദമ്പതികൾ കഴിഞ്ഞ 30 വർഷമായി ലോട്ടോ ടെക്സസ് എന്ന ലോട്ടറിയിൽ ഓരോ നറുക്കെടുപ്പിലും മുടങ്ങാതെ പങ്കാളികളാകാറുണ്ടായിരുന്നു. ഏപ്രിലിൽ നടന്ന നറുക്കെടുപ്പിൽ 21, 28, 33, 34, 43, 44 എന്നീ നമ്പറുകളാണ് ഇവർക്ക് കോടികളുടെ ഭാഗ്യം കൊണ്ടുവന്നത്.
തങ്ങളുടെ സ്വകാര്യത മാനിച്ച് ദമ്പതികൾ പേര് വെളിപ്പെടുത്താൻ ആഗ്രഹിച്ചില്ല. ലഭിച്ച തുക ഉപയോഗിച്ച് കുടുംബത്തെ സഹായിക്കാനും ലോകം മുഴുവൻ ചുറ്റിക്കാണാനുമാണ് ദമ്പതികൾ ആഗ്രഹിക്കുന്നതെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങളോളം ഒരേ ലക്ഷ്യത്തിനായി കാത്തിരുന്ന ഇവരുടെ ക്ഷമയ്ക്കും അർപ്പണബോധത്തിനും ലഭിച്ച വലിയ പ്രതിഫലമായാണ് ഈ വിജയത്തെ സമൂഹ മാധ്യമങ്ങൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
