ഭാ​ര്യ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ൽ പ​രാ​തി ന​ല്‍​കി​യ​തി​ന് ഭ​ര്‍​ത്താ​വി​നെ ആ​ക്ര​മി​ച്ചു

മാ​ത​മം​ഗ​ലം: ഭാ​ര്യ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ വി​രോ​ധ​ത്തി​ന് ഭ​ര്‍​ത്താ​വി​നെ ആ​ക്ര​മി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ യു​വാ​വി​ന്‍റെ പേ​രി​ല്‍ പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തു. കു​റ്റൂ​ര്‍ പെ​രു​വാ​മ്പ​യി​ലെ ധ​നേ​ഷി​ന്‍റെ പേ​രി​ലാ​ണ് കേ​സ്.

ഓ​ല​യ​മ്പാ​ടി ച​ട്യോ​ളി​ലെ പു​തു​ക്കു​ടി വീ​ട്ടി​ല്‍ പി. ​പ്ര​ജി​ന്‍ (36) ന​ല്‍​കി​യ പ​രാ​തി​യാ​ണ് പോ​ലീ​സ്‌ കേ​സെ​ടു​ത്ത​ത്. മേ​യ് 12 ന് ​വൈ​കു​ന്നേ​രം 3.30 ന് ​പ്ര​ജി​ന്‍ കു​റ്റൂ​ര്‍ ഓ​ട​മു​ട്ടി​ലെ കാ​ര്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ നി​ല്‍​ക്ക​വെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് കൈ​കൊ​ണ്ട് കു​ത്തു​ക​യും നാ​ട്ടി​ല്‍​ക​ണ്ടാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

Related posts

Leave a Comment